Get Updates
Get notified of breaking news, exclusive insights, and must-see stories!

തൂത്തുക്കുടി സമരം; പോലീസ് വെടിവെപ്പിൽ 11 പേർ മരിച്ചു, യുദ്ധക്കളം... സമരത്തിന് സിപിഎം പിന്തുണ!

ചെന്നൈ: തൂത്തുക്കുടി കോപ്പർ പ്ലാന്റിനെതിരായ സമരത്തിനെതിരെ നടന്ന വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി. ഒരുമാസമായി പ്രദേശവാസികൾ സമരത്തിലായിരുന്നു. ഇന്ന് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. വേദാന്ത സ്‌റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സമരത്തിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിക്കുരയായിരുന്നു. തുടർന്നും സമരക്കാർ പിരിഞ്ഞു പോകാത്തതിനെ തുടർന്നായിരുന്നു വെടിവെപ്പ്.

സമരക്കാർക്ക് പിന്തുണയുമായി സിപിഎം രംഗത്ത് വന്നു. ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും മലിനമാക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണമെവാശ്യപ്പെട്ട് നടന്നുവന്ന സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിനെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്ത് വരികയായിരുന്നു.

പോലീസിന് നേരെ കല്ലേറ്

പോലീസിന് നേരെ കല്ലേറ്

ചൊവ്വാഴ്ച സമരക്കാർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് അക്രമത്തിന് തുടക്കമായത്. തുടർന്ന് സമരക്കാർ പോലീസിനുനേരെയും പ്ലാന്റിന് നേരെയും കല്ലേറ് നടത്തി. പോലീസ് വാഹനം മറിച്ചിടുകയും നശിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് പോലീസ് ലാത്തി വീശി. കണ്ണീർ വാതകപ്രയോഗത്തിലും പോലീസിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല് തുടർന്ന് വെടിയുതിർത്തുകയായിരുന്നു.

മുഖ്യമന്ത്രി രാജിവെക്കണം

മുഖ്യമന്ത്രി രാജിവെക്കണം

പോലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലുടനീളം സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. സമരക്കാരോട് ഐക്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തില്‍ ഉടനടി മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നൂറ് ദിവസമായി തൂത്തുകുടിയിലെ ജനങ്ങള്‍ ഒറ്റകെട്ടായി വേദാന്ത സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം നടത്തി കൊണ്ടിരിക്കുകയാണ്.

ആരോഗ്യ പ്രശ്നങ്ങൾ

ആരോഗ്യ പ്രശ്നങ്ങൾ

1996 ലാണ് വേദാന്ത കമ്പനി തുറമുഖ നഗരമായ തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ സ്റ്റെര്‍ലൈറ്റ് എന്ന പേരില്‍ കോപ്പര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോപ്പര്‍ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇത്. പ്രതിവര്‍ഷം 4,38,000 ടണിലധികം കോപ്പര്‍ ഉതപാദിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂണിറ്റിന്റെ ആരംഭം മുതല്‍ തന്നെ പ്രദേശത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നുണ്ടെന്നാണ് സമരക്കാർ പറയുന്നത്.

ജനങ്ങളെ രോഗികളാക്കുന്നു

ജനങ്ങളെ രോഗികളാക്കുന്നു

കാന്‍സര്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഹൃദ്രോഗങ്ങള്‍ എന്നിവ പ്രദേശവാസികളെ അലട്ടുന്നുണ്ട്. ഇതിനിടെ വീണ്ടും ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിന് കമ്പനി തയ്യാറായതോടെയാണ് പ്രദേശവാസികൾ സമരത്തിന് ഇറങ്ങിയത്. 22 വര്‍ഷങ്ങളിലധികമായി ജനങ്ങളെ രോഗികളാക്കുന്ന കമ്പനിക്കെതിരായ അതിജീവന പോരാട്ടം കൂടിയാണ് തൂത്തുകുടിയിൽ നടക്കുന്നത്.

മരണ സംഖ്യ കൂടും

മരണ സംഖ്യ കൂടും


കഴിഞ്ഞ നൂറ് ദിവസമായി പ്രദേശത്ത് തുടരുന്ന സമരത്തെ തുടര്‍ന്ന് തൂത്തുകുടിയില്‍ ജില്ലാ കലക്ടര്‍ എന്‍.വെങ്കിടേഷ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍ ഇത് വക വെയ്ക്കാതെ സമരക്കാര്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. സമരക്കാരെ പ്രതിരോധിക്കാൻ ആയിരകണക്കിന് പോലീസാണ് രംഗത്ത് ഉണ്ടായിരുന്നത്. മരണ സംഖ്യ ഇനിയും കൂടുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ആറുപതിലധികം ആളുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കമല്‍ഹാസന്‍, രജനീകാന്ത്, പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ തുടങ്ങി നിരവധി പേര്‍ പൊലീസിന്റെ കിരാത നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+