Get Updates
Get notified of breaking news, exclusive insights, and must-see stories!

തൂത്തുക്കുടില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭം; പോലീസ് നടത്തിയത് നരഹത്യ, വെടിയേറ്റത് തലയ്ക്ക്!!

ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 13 പേരില്‍ 12 ആളുകള്‍ കൊല്ലപ്പെട്ടത് നെഞ്ചിനും തലയ്ക്കുമേറ്റ വെടിയേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പകുതിയിലേറെ പേരെയും പോലീസ് വെടിവെച്ചത് പിറകിൽ നിന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു. റോയിറ്റേർസാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ തോക്ക് ഉപയോഗിക്കാമെന്ന് രാജ്യത്തെ പൊലീസ് നിയമം പറയുന്നുണ്ടെങ്കിലും കൊല്ലാന്‍ വേണ്ടി വെടിവെയ്ക്കരുതെന്ന് പറയുന്നുണ്ട്. ഏറ്റവും അപകടകാരികളായ ജനക്കൂട്ടത്തിനെതിരെ പോലും അരയ്ക്ക് താഴെ മാത്രമേ വെടിവെക്കാവൂ. എന്നിട്ടും പ്രതിഷേധക്കാരുടെ നെഞ്ചിനും തലയ്ക്കും വെടിവെച്ചത്. കൊല്ലപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളായ പതിനേഴുകാരന്‍ ജെ സ്‌നോളിന്റെ തലയ്ക്ക് പുറകിലൂടെ കയറിയ ബുള്ളറ്റ് വായയിലൂടെ പുറത്തു വന്നെന്നാണ് റിപ്പോർട്ടുകളിൽ വ്യക്കതമാക്കുന്ന്ത്.

Sterlite Protest

13 പേര്‍ കൊല്ലപ്പെട്ട തൂത്തുക്കുടി വെടിവെയ്പ് ഇപ്പോള്‍ സിബിഐയാണ് അന്വേഷിക്കുന്നത്. കേസില്‍ ഇതുവരെ ഒരു ഉദ്യോഗസ്ഥന്‍ പോലും ശിക്ഷിക്കപ്പെടുകയോ പ്രതി ചേര്‍ക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാൽ പുറത്ത് വന്ന റിപ്പോർട്ടുകളിൽ പ്രതികരിക്കാൻ ഉദ്യോഗസ്ഥർ ഇിതുവരെ തയ്യാറായിട്ടില്ല.

മരിച്ച 13ല്‍ 11പേരുടെ വീട്ടുകാരുമായും റോയിട്ടേഴ്‌സ് ലേഖകര്‍ ബന്ധപ്പെട്ടു. ഇതില്‍ 10 വീട്ടുകാരും നിയമനടപടിക്കൊരുങ്ങുന്നില്ലെന്നും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. തൂത്തുക്കുടിയിലെ ചെമ്പ് ഉത്പാദന ഫാക്ടറിയില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം വന്‍തോതില്‍ പരിസ്ഥിതി മലിനീകരണത്തിന് ഇടവരുത്തുന്നുവെന്നതാണ് വന്‍ പ്രതിഷേധമുണ്ടാകാൻ കാരണമായത്.

അതിനെതിരേ പ്രദേശവാസികള്‍ നടത്തിയ സമരം 13 പേരുടെ ജീവനെടുത്തു. ഫാക്ടറിയുടെ വിപുലീകരണം തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ മെയ് 22 നാണ് വെടിവെയ്പുണ്ടായത്. വിവിധ ആശുപത്രികളിലെ ഫോറന്‍സിക് മെഡിസിന്‍ വിദഗ്ധറുടെ റിപ്പോര്‍ട്ടുകള്‍ ഏകോപനം ചെയ്ത റിപ്പോർട്ടാണ് റോയിറ്റേഴ്സ് പുറത്ത് വിട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+