Get Updates
Get notified of breaking news, exclusive insights, and must-see stories!

രഹാനെയ്ക്കും ഇന്ത്യന്‍ ടീമിനും സ്മിത്തിന്റെ വക ബിയര്‍ വാഗ്ദാനം

ദില്ലി: കളിക്കളത്തില്‍ ശക്തമായ വാക്കേറ്റം നടക്കുമെങ്കിലും കളിക്കുശേഷം എതിരാളികളോട് കൂടുതല്‍ മാന്യമായി പെരുമാറുന്നതില്‍ ഓസ്‌ട്രേലിയന്‍ ടീം ഒരുപിടി മുന്നിലാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കളിക്കളത്തിലെ എല്ലാ വിവാദങ്ങള്‍ക്കും മാപ്പു ചോദിച്ച ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ അജങ്ക്യ രഹാനെയ്ക്കും ടീമിനും ബിയര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.

രഹാനെയ്ക്കും ടീമിനും ബിയര്‍ വാഗ്ദാനം ചെയ്തത് ഒരു അഭിമുഖത്തിനിടെയാണ് സ്മിത്ത് വെളിപ്പെടുത്തിയത്. പരമ്പരകള്‍ക്കുശേഷം എതിരാളികളെ ഡ്രിങ്ക്‌സിന് ക്ഷണിക്കുന്നത് ഓസ്‌ട്രേലിയയ്ക്ക് പതിവുള്ളതാണ് ഈ തരത്തിലാണ് രഹാനെയെയും ക്ഷണിച്ചത്. രഹാനെ തന്റെ ഐപിഎല്‍ ടീം മേറ്റ് ആണെന്നും സ്മിത്ത് പറഞ്ഞു.

ajinkya

ഡ്രിങ്ക്‌സിന് ക്ഷണിച്ചപ്പോള്‍ നമുക്ക് കാണാമെന്നായിരുന്നു രഹാനെയുടെ മറുപടി. അടുത്തയാഴ്ച കാണാമെന്ന് താനും പറഞ്ഞു. ഏപ്രില്‍ ആദ്യവാരത്തിനുശേഷം ഐപിഎല്‍ തീരുന്നതുവരെ രഹാനെ തന്റെ ടീം മേറ്റ് ആയിരിക്കുമെന്നും റൈസിങ് പൂനെ സൂപ്പര്‍ഗൈന്റ്‌സ് ക്യാപ്റ്റന്‍ കൂടിയായ സ്മിത്ത് ചൂണ്ടിക്കാട്ടി.

വലിയരീതിയിലുള്ള വാക്കേറ്റമാണ് ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്കിടെ ഗ്രൗണ്ടില്‍ നടന്നത്. പരമ്പര നേടിയശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഓസീസ് താരങ്ങള്‍ തന്റെ സുഹൃത്തുക്കളായിരിക്കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തുറന്നടിച്ചിരുന്നു. ഓസീസ് മുന്‍ താരങ്ങളും മാധ്യമങ്ങളും പരിഹസിച്ചതാണ് കോലിയെ ചൊടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+