Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റീവ് സ്മിത്ത് മാപ്പു പറഞ്ഞു; വിമര്‍ശനവുമായി ഗവാസ്‌കറും ഗില്‍ക്രിസ്റ്റും ലക്ഷ്മണും

ബെംഗളുരു: ബെംഗളുരു ടെസ്റ്റില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഡിആര്‍എസ് സിസ്റ്റം ദുരുപയോഗം ചെയ്തതിനെതിരെ ക്രിക്കറ്റ് ലോകത്ത് പ്രതിഷേധം. ഇന്ത്യ ഓസ്‌ട്രേലിയ ടീമുകളിലെ മുന്‍ താരങ്ങള്‍ സ്റ്റീവ് സ്മിത്തിന്റെ തീരുമാനം ക്രിക്കറ്റ് നിയമങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് പ്രതികരിച്ചു. സംഭവത്തില്‍ സ്മിത്ത് മാപ്പു പറയുകയും ചെയ്തു.

ഉമേഷ് യാദവിന്റെ പന്തില്‍ അമ്പയര്‍ ഔട്ട് വിളിച്ചപ്പോള്‍ സഹായത്തിനായി സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. റിവ്യൂ നല്‍കണമോ വേണ്ടയോ എന്ന കാര്യത്തില്‍ സംശയം പരിഹരിക്കാനായിരുന്നു സ്മിത്തിന്റെ ശ്രമം. എന്നാല്‍ ടിവി റിപ്ലേയിലൂടെ ഡ്രസ്സിങ് റൂമില്‍ നിന്നും മറുപടി നല്‍കുന്നത് തീര്‍ത്തും നിയമവിരുദ്ധമാണ്.

xvirat-smith-bengaluru

സ്മിത്ത് ഡ്രസ്സിങ് റൂമില്‍ സഹായത്തിനായി നോക്കിയത് തെറ്റാണെന്ന് മുന്‍ ഇന്ത്യന്‍താരം ലക്ഷ്മണ്‍ പറഞ്ഞു. ക്രിക്കറ്റിന്റെ സ്പിരിറ്റിന് വരുദ്ധമായ നടപടിയാണ് സ്മിത്ത് ചെയ്തതെന്നും ലക്ഷ്മണ്‍ വിലയിരുത്തി. താന്‍ ഡിആര്‍എസ് സിസ്റ്റത്തിന് കീഴില്‍ കളിച്ചില്ലെങ്കിലും സ്റ്റീവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് മുന്‍ ഓസീസ് താരം ഗില്‍ക്രിസ്റ്റ് പ്രതികരിച്ചു. അതേസമയം, ഇതിന്റെ പേരില്‍ സ്മിത്തിനെ വഞ്ചകനെന്ന് വിളിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

15 സെക്കന്റുകള്‍ക്കുള്ളില്‍ ഡിആര്‍എസ് എടുക്കണമെന്നാണ് ചട്ടം. എന്നാല്‍ സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് തീര്‍ത്തും തെറ്റായ നടപടിയാണെന്ന് ഗവാസ്‌കര്‍ വിമര്‍ശിച്ചു. ഇതിന് മുന്‍പ് മറ്റാരെങ്കിലും അങ്ങിനെ ചേയ്തതായി താന്‍ കണ്ടിട്ടില്ല. സ്മിത്ത് നേരത്തയും ഇത് ചെയ്തിട്ടുണ്ടെങ്കില്‍ മാച്ച് റഫറി നടപടിയെടുക്കണമെന്നും ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+