സച്ചിനെ ഓര്‍മിപ്പിക്കുന്നു; വിരാട് കോലിക്ക് സ്റ്റീവ് വോയുടെ പുകഴ്ത്തല്‍
ദില്ലി: കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയെ പുകഴ്ത്താത്ത മുന്‍ താരങ്ങള്‍ അപൂര്‍വമാണ്. കോലിയെ പ്രശംസിച്ച് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയത് ഓസ്‌ട്രേലിയന്‍ ഇതിഹാസം താരം സ്റ്റീവ് വോയാണ്. കോലിയെ സച്ചിനുമായി താരതമ്യം ചെയ്താണ് സ്റ്റീവോയുടെ പുകഴ്ത്തല്‍.
സ്‌പോര്‍ട്‌സ് ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റീവ് വോ കോലിയെ സച്ചിനുമായി ഉപമിച്ചത്. ഓരോ തവണ ബാറ്റിങ്ങിനിറങ്ങുമ്പോഴും കോലിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു ചെറിയ പതിപ്പാണ് താന്‍ കാണുന്നതെന്ന് സ്റ്റീവ് വോ പറഞ്ഞു. രണ്ടാം തവണയും ഇന്ത്യ ലോകകപ്പ് ഉര്‍ത്തണമെങ്കില്‍ കോലിയായിരിക്കും കീ പൊസിഷനിലെന്നും സ്റ്റീവോ പറയുന്നു.

ഇന്ത്യ ലോകകപ്പ് നേടുമെങ്കില്‍ കോലി കൂടുതല്‍ റണ്‍ നേടുമെന്നുറപ്പാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളോട് സാമ്യമുള്ള കളിക്കാരനാണ് കോലി. ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കാന്‍ അയാള്‍ ഇഷ്ടപ്പെടുന്നു. ഓസ്‌ട്രേലിയന്‍ ആരാധകരെ പ്രകോപിപ്പിക്കുന്നവിധത്തില്‍ ആക്രമണാത്മക പ്രകടനം നടത്താന്‍ കോലിക്ക് കഴിയുന്നുണ്ടെന്നും സ്റ്റീവ് വോ വിലയിരുത്തി.
ലോകകപ്പില്‍ ആദ്യ മത്സരം തോറ്റതോടെ ഇന്ത്യയ്ക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമായിരിക്കുയാണ്. ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളെയാണ് ഇന്ത്യയ്ക്ക് ഇനി നേരിടാനുള്ളത്. ആദ്യമത്സരത്തില്‍ ന്യൂസിലന്റിനെതിരെ ഇന്ത്യ തോല്‍ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നും കോലിയുടെ നിര്‍ണായ വിക്കറ്റ്‌നഷ്ടമായിരുന്നു.












Click it and Unblock the Notifications