Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമർ അബ്ദുള്ളയ്ക്ക് മറുപടിയുമായി ഗൗതം ഗംഭീർ; കശ്മീരിന് പ്രത്യേക പദവി വേണമെങ്കിൽ പന്നികൾ പറക്കണം!!

ദില്ലി: ഒമർ അബ്ദുള്ളക്ക് മറുപടിയുമായി ബിജെപി അംഗവും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ജമ്മു കശ്മീരിന് പ്രത്യേക പധവി വേണമെന്ന അഭിപ്രായത്തിനായിരുന്നു ഗംഭീറിന്റെ മറുപടി. ജമ്മുകശ്​മീരിന്​ പ്രത്യേക പ്രധാനമന്ത്രി വേണമെന്ന്​ അബ്​ദുല്ല പറയുകയാണെങ്കിൽ പന്നികൾ ഇവിടെ നിന്ന്​ പറക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നായിരുന്നു ഗംഭീറിന്റെ മറുപടി.

ഒമർ അബ്ദുള്ളയ്ക്ക് നല്ല കാപ്പി കൊടുത്ത് ഉറങ്ങാൻ പറയണം. എന്നിട്ടും കാര്യങ്ങളൊന്നും മനസിലാകുന്നില്ലെങ്കിൽ പച്ചനിറത്തിലുള്ള പാകിസ്താനി പാസ്പോർട്ട് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു ഗൗതം ഗംഭീറിന്റെ പ്രതികരണം. എന്നാൽ ഗംഭീറിന്റെ പ്രതികരണത്തിന് പിന്നാലെ ഒമറും പ്രതികരിച്ചിരുന്നു.

Omar Abdullah

താൻ ക്രിക്കറ്റ്​ കളിക്കാറില്ല. കാരണം എനിക്ക്​ കളി അറിയില്ല. അതുപോലെ ജമ്മുകശ്​മീരിനെ കുറിച്ചും ചരിത്രത്തെ കുറിച്ചും നിങ്ങൾകക്കും ഒന്നും അറിയില്ലെന്നായിരുന്നു ഒമരപ്‍ അബ്ദുള്ള ഗൗതം ഗംഭീറിനെതിരെ പ്രതികരിച്ചത്. ദയവായി ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ ആർട്ടിക്കൾ 35 എ റദ്ദാക്കുകയാണെങ്കിൽ കശ്​മീരിന്​ മാത്രമായി പ്രധാനമന്ത്രിയും ഗവർണറും ഉണ്ട‌ാകുമെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രസ്താവന. ഇതിനായിരുന്നു ഗൗതം ഗംഭീറിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+