കൊവിഡ് വാക്സിൻ പൂർത്തിയാക്കിയ വീടുകളിൽ സ്റ്റിക്കർ പതിപ്പിക്കണം; ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ
ദില്ലി; ജനങ്ങൾക്കിടയിൽ വാക്‌സിൻ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബാംഗങ്ങളെല്ലാം രണ്ട് ഡോസ് വാക്‌സിനുകളും പൂർത്തിയാക്കിയതായി അറിയിക്കുന്ന ആകർഷകമായ ഹോം സ്റ്റിക്കറുകൾ വിതരണം ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ."ഹർ ഘർ ദസ്തക്" കൊവിഡ് വാക്‌സിനേഷൻ കാമ്പെയ്‌ൻ ഏറ്റെടുക്കുന്നതിനായി സർക്കാരിതര സംഘടനകൾ, സിവിൽ സൊസൈറ്റി സംഘടനകൾ, വികസന പങ്കാളികൾ എന്നിവരുമായി ചൊവ്വാഴ്ച നടത്തിയ ചർച്ചയിലാണ് മന്ത്രിയുടെ നിർദ്ദേശം. ഇന്ത്യയുടെ വാക്‌സിനേഷൻ യജ്ഞം പോലെയുള്ള ഒരു ബ്രിഹത് പരിപാടിക്ക് ജനപങ്കാളിത്തം അനിവാര്യമാണെന്ന് മാണ്ഡവ്യ പറഞ്ഞു.

കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ആരും പട്ടിണിയാകരുതെന്ന സർക്കാർ ശ്രമങ്ങൾക്ക് അനുബന്ധമായി, സർക്കാരിതര/പൗര സമൂഹ സംഘടനകളുടെ പ്രവർത്തനങ്ങളാണ് കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്‌ക്ക് തലയുയർത്തി നില്ക്കാൻ സഹായിച്ചത്. ജനസംഖ്യയുടെ 80% പേർക്കും ആദ്യത്തെയും, 40% പേർക്ക് രണ്ടാമത്തെയും ഡോസ് വാക്‌സിൻ ലഭിച്ചെന്ന് ഉറപ്പുവരുത്തുന്നതിൽ ഈ സംഘടനകളുടെ സംഭാവനകളെ കുറിച്ചും യോഗത്തിൽ മന്ത്രി പ്രതിപാദിച്ചു.
അവസാനത്തെ പൗരനും കോവിഡ്-19-നെതിരെ വാക്സിനേഷൻ നൽകാനുള്ള ശ്രമത്തിൽ ഭാഗമാകാൻ എല്ലാ എൻജിഒകളെയും രാഷ്ട്രീയ പാർട്ടികളെയും പൗരന്മാരെയും കേന്ദ്ര ആരോഗ്യമന്ത്രി സ്വാഗതം ചെയ്തു.ഓരോ സംഘടനയും അവരുടെ പരിധിയിലെ ഒരു പ്രദേശം തിരിച്ചറിയാനും അവിടെയുള്ള എല്ലാ നിവാസികൾക്ക് വാക്സിനേഷൻ നൽകാനും ഡോ. മാണ്ഡവ്യ നിർദ്ദേശിച്ചു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 59,75,469 ഡോസ് വാക്സിനുകൾ നൽകിയതോടെ, ചൊവ്വാഴ്ച രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 112.97 കോടി (1,12,97,84,045) കടന്നു. 1,16,00,209 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
ഇതെന്തൊരു സൗന്ദര്യമാണ്..കണ്ണെടുക്കാനാകില്ല..ആനക്കൊമ്പനൊപ്പം ചേർന്ന് നിന്ന് മംമ്തയുടെ ഫോട്ടോ ഷൂട്ട്..വൈറൽ
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 125 കോടിയിലധികം (1,25,74,91,730) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.
19.55 കോടിയിൽ അധികം (19,55,55,996) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,971 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,38,61,756. ആയി. ദേശീയ രോഗമുക്തി നിരക്ക് 98.27%.നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 1,30,793 പേരാണ് - 525 ദിവസത്തെ താഴ്ന്ന നിലയിൽ. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.38 ശതമാനമാണ് - മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,07,617 പരിശോധനകൾ നടത്തി. ആകെ 62.57 കോടിയിലേറെ (62,57,74,159) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.97 ശതമാനമാണ് - 53 ദിവസമായി 2% ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.80 ശതമാനമാണ്. കഴിഞ്ഞ 43 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 78 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.












Click it and Unblock the Notifications