കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നും വര്‍ദ്ധനവ്; മുംബൈയില്‍ പെട്രോള്‍ വില 94 രൂപ; കേരളത്തിലും 90 ന് മുകളിലേക്ക്

Google Oneindia Malayalam News

ദില്ലി: തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചു. ഇന്ന് പെട്രോളിന് 26-30 പൈസയും ഡീസല്‍ വില 24-29 പൈസയുമായാണ് ഉയര്‍ന്നത്. ഇതോടെ രാജ്യത്ത് പെട്രോല്‍-ഡീസല്‍ വില റെക്കോര്‍ഡ് നിലവാരത്തിലെത്തി. ദില്ലിയിൽ പെട്രോൾ നിരക്ക് ലിറ്ററിന് 87.30 രൂപയായി ഉയർന്നു. ദില്ലിയില്‍ ഇന്നലെ 87.30 പൈസയായിരുന്ന പെട്രോള്‍ വില ഇന്ന് 87.60 ആണ്. മുംബൈയില്‍ 29 പൈസ ലിറ്ററിന് വര്‍ധിച്ചതോടെ ഒരു ലിറ്റര്‍ പെട്രോളിന് 94.12 രൂപയായി. ഡീസലിന് 84.63 രൂപയാണ് നിരക്ക്.

കര്‍ണാടക കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബസവരാജ് ഹൊറട്ടി- ചിത്രങ്ങള്‍

കൊൽക്കത്തയിൽ പെട്രോളിന്റെ പമ്പ് വില 29 പൈസ വർധിച്ച് ലിറ്ററിന് 88.92 രൂപയായി.ചൊവ്വാഴ്ചത്തെ നിരക്കിനേക്കാൾ 25 പൈസ ഉയര്‍ന്നതോടെ ഡീസലിന് ലിറ്ററിന് 81.31 രൂപയാണ് നിരക്ക്. ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില ലിറ്ററിന് യഥാക്രമം 89.96 രൂപയും (26 പൈസ വര്‍ദ്ധനവ്) ലിറ്ററിന് 82.90 രൂപയുമാണ് (24 പൈസ വർദ്ധനവ്). കൊച്ചി നഗരത്തിൽ പെട്രോൾ വില 87 രൂപ 76 പൈസയും ഡീസൽ വില 81രൂപ 99 പൈസയുമായി.

petrol-diesel_

തിരുവനന്തപുരത്ത് 89രൂപ 48 പൈസ ആണ് പെട്രോൾ വില. ഡീസൽ 83 രൂപ 63 പൈസ.കോഴിക്കോട്‌ 88 രൂപ 06 പൈസ, ഡീസൽ 82 രൂപ 29 പൈസയുമാണ്‌ വില. ഈ മാസം അഞ്ചു തവണയാണ്‌ വിലകൂട്ടിയത്‌. എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടായത്.

Recommended Video

cmsvideo
Fake video against farmers protest

English summary
Still increasing; In Mumbai, petrol costs Rs 94; Above 90 in Kerala too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X