ശുപാര്‍ശക്കത്തിന് കോഴ: 11എംപിമാര്‍ കുടുങ്ങി
ദില്ലി: ഇല്ലാത്തൊരു കമ്പനിക്ക് എണ്ണപര്യവേക്ഷണത്തിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് ശുപാര്‍ശക്കത്തയക്കാന്‍ കോഴയാവശ്യപ്പെട്ട 11 എംപിമാര്‍ കുടുങ്ങി. കോബ്രപോസ്റ്റ് എന്ന് അന്വേഷണാത്മക വെബ്‌സൈറ്റ് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ലക്ഷങ്ങളുടെ കോഴ ആവശ്യപ്പെട്ട എംപിമാര്‍ കുടുങ്ങിയത്. അരലക്ഷം മുതല്‍ 50 ലക്ഷം രൂപവരെയാണ് ആവശ്യപ്പെട്ടത്. ചലര്‍ക്ക് തുക നല്‍കുകയും ചെയ്തു.
കോണ്‍ഗ്രസ്, ബിജെപി, ജനതദാള്‍(യു), അണ്ണ ഡിഎംകെ, ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) എന്നീ കക്ഷികളിലെ എംപിമാരുടെ കോഴ കച്ചവടമാണ് ഒരുവര്‍ഷമായി നടത്തുന്ന സ്റ്റിങ് ഓപ്പറേഷന്‍ വിവരങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

കോണ്‍ഗ്രസിലെ കിലാഡി ലാല്‍ ഭൈരവ, വിക്രംഭായി അര്‍ജുന്‍ ഭായി, ബിജെപിയിലെ ലാലു ഭായ് പട്ടേല്‍, രവീന്ദ്രകുമാര്‍ പാണ്ഡേ, ഹരി മാന്‍ജി, ജനതാദള്‍ യുവിലെ വിശ്വ മോഹന്‍ കുമാര്‍, മഹേശ്വര്‍ ഹസാരി, ഭൂ ദേവോ ചൗധരി, ബിഎസ്പിയിലെ കൈസര്‍ ജഹാന്‍, എഐഎഡിഎംകെയിലെ കെ സുകുമാരന്‍, സി രാജേന്ദ്രന്‍ എന്നിവരെയാണ് ഓപ്പറേഷന്‍ ഫാല്‍ക്കണ്‍ ക്ലോ എന്ന് പേരിട്ട കോബ്രാ പോസ്റ്റിന്റെ സ്റ്റിങ് ഓപ്പറേഷന്‍ കുടുക്കിയത്.
ആസ്‌ട്രേലിയില്‍ നിലവില്‍ ഇല്ലാത്ത മെഡിറ്റേറിയന്‍ ഓയില്‍ ഇന്‍കോര്‍പ്പറേറ്റഡ് എന്ന കമ്പനിയുടെ ഇന്ത്യന്‍ പ്രതിനിധി എന്ന വ്യാജേനെ മാധ്യമപ്രവര്‍ത്തകനായ കെ ആഷിഷ്, ആഷിഷ് ജഡോണ്‍ എന്ന് പേര് മാറ്റി ഈ എംപിമാരുമായി ബന്ധപ്പടുകയായിരുന്നു. അതിനായി കമ്പനിയുടെ ഒരു വെബ്‌സൈറ്റും ബ്രോഷറും കമ്പനിവിവരണവും തയ്യാറാക്കി. ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ ആയിരം കോടി രൂപയുടെ എണ്ണ പര്യവേക്ഷണത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംപിമാരെ സമീപിച്ചത്.
ഈ കമ്പനിയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ പോലും തയ്യാറാവാതെ എംപിമാരെല്ലാം കമ്പനിയെ സഹായിക്കാന്‍ തയ്യാറായി. അതില്‍ ആറ് പേര്‍ പെട്രോളിയം മന്ത്രാലയത്തിലെ ജോയ്ന്റ് സെക്രട്ടറിക്ക് കത്തെഴുതി. 50,000 രൂപമുതല്‍ 50 ലക്ഷം വരെയാണ് ഇതിന് ആവശ്യപ്പെട്ടത്. ചിലര്‍ക്കൊക്കെ പണം നല്‍കി. ഇതില്‍ 50 ലക്ഷം ആവശ്യപ്പെട്ട കിലാഡി ലാല്‍ ഭൈരവ, തുക രാജസ്ഥാനിലെ മാനവസരോവറിലെ വീട്ടില്‍ എത്തിക്കാനും പറഞ്ഞു.












Click it and Unblock the Notifications