കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിപ്രായസര്‍വ്വേകള്‍ അഴിമതി സര്‍വ്വേകളോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അഭിപ്രായ വോട്ടെടുപ്പുകള്‍ ഭൂരിപക്ഷവും മാധ്യമങ്ങളുടേയോ രാഷ്ട്രീയ പാര്‍ട്ടികളുടേയോ താതപര്യത്തിനനുസരിച്ച് പണം കൊടുത്ത് ചെയ്യിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഹിന്ദി ന്യൂസ് ചാനല്‍ ന്യൂസ് എക്‌സ്പ്രസ് നടത്തിയ രഹസ്യക്യാമറ അന്വേഷണത്തിലാണ് ഇത് വെളിപ്പെട്ടത്.

മാധ്യമങ്ങള്‍ക്ക് വേണ്ടി അഭിപ്രായ വോട്ടെടുപ്പ് നടത്തുന്ന ഏജന്‍സികള്‍ പണം പറ്റിക്കൊണ്ട് താത്പര്യത്തിനനുസരിച്ചുള്ള ഫലം തയ്യാറാക്കി കൊടുക്കുകയാണെന്നാണ് കണ്ടെത്തല്‍. പണം നല്‍കിയാല്‍ താപര്യത്തിനനുസരിച്ചുള്ള സര്‍വ്വേ ഫലം നല്‍കാമെന്ന് ഏജന്‍സി അധികൃതര്‍ പറയുന്നതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടു.

Opinion Poll

ഓപ്പറേഷന്‍ പ്രൈം മിനിസ്റ്റര്‍ എന്നപേരിലാണ് ചാനല്‍ സംഘം ഒളിക്യാമറ ഉപയോഗിച്ചുള്ള അന്വേഷണം നടത്തിയത്. 11 ഏജന്‍സികളാണ് ചാനലിന്റെ ക്യാമറയില്‍ കുടങ്ങിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെ താത്പര്യമനുസരിച്ച് സീറ്റ് നിലയില്‍ മാറ്റം വരുത്താനും ഏജന്‍സികള്‍ തയ്യാറാണത്രെ.

ക്യുആര്‍എസ്, സി വോട്ടര്‍, ഇപ്‌സോസ് ഇന്ത്യ, എംഎംആര്‍, ഡിആര്‍എസ് തുടങ്ങി അറിയപ്പെടുന്ന സര്‍വ്വേ ഏജന്‍സികളും ഇത്തരം തട്ടിപ്പ് നടത്തുന്നതായി ചനല്‍ പുറത്തുവിട്ട പത്രകുറിപ്പില്‍ പറയുന്നുണ്ട്. ഇവയെ കൂടാതെ പല ചെറിയ ഏജന്‍സികളും പ്രാദേശിക ഭാഷകളില്‍ അഭിപ്രായ സര്‍വ്വേകള്‍ നടത്തുന്നുണ്ട്.

വാര്‍ത്ത പുറത്ത് വന്നതോടെ പല മാധ്യമങ്ങളും സര്‍വ്വേ ഏജന്‍സികളോട് വിശദീകറമം ആവശ്യപ്പെട്ടിട്ടുണ്ട്. ടൈംസ് നൗവും ഇന്ത്യ ടുഡേയും സി വോട്ടറുമായി നടത്തിയ അഭിപ്രായ സര്‍വ്വേ കരാര്‍ സ്‌പെന്‍ഡ് ചെയ്തു.

English summary
Sting operation reveals massive manipulation by opinion poll agencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X