Get Updates
Get notified of breaking news, exclusive insights, and must-see stories!

വാലന്റൈൻസ് ദിനത്തിൽ കാമുകിക്ക് സമ്മാനം വാങ്ങാൻ ആടിനെ മോഷ്ടിച്ചു; യുവാവും സുഹൃത്തും പിടിയിൽ

valentines-day-1676352061.jpg -Properties

ചെന്നൈ: പ്രണയത്തിന് കണ്ണില്ലെന്ന് പറയുന്നത് വെറുതെയല്ല, പ്രത്യേകിച്ച് ഈ വാലന്റൈസ് ദിനത്തിൽ. പ്രണയിക്കുന്നവരെ സന്തോഷിപ്പിക്കാൻ ആളുകൾ ഏതറ്റം വരേയും പോകുന്ന സംഭവങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. വാലന്റൈസ് ദിനത്തിൽ പിന്നെ അത്തരം 'സർപ്രൈസുകൾക്ക്' വലിയ കുറവുണ്ടാകില്ലല്ലോ. പക്ഷേ തമിഴ്നാട്ടിലെ യുവാവ് കാണിച്ചത് ഇത്തിരി കടന്ന കൈ ആയിപ്പോയെന്ന് പറയേണ്ടി വരും. കാമുകിക്ക് പ്രണയദിന സമ്മാനം കൊടുത്ത് ഞെട്ടിക്കാൻ കോളേജ് വിദ്യാർത്ഥിയായ കാമുകൻ ഒരു ആടിനെ അങ്ങ് മോഷ്ടിച്ചു. പോലീസ് കൈയ്യോടെ പൊക്കുകയും ചെയ്തു.

ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാം വർഷ കോളേജ് വിദ്യാർഥി എം.അരവിന്ദ് രാജ് (20), സുഹൃത്ത് എം.മോഹൻ (20) എന്നിവരെയാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ മലയരശൻ കുപ്പം വില്ലേജിലെ എസ് രേണുക എന്ന സ്ത്രീയുടെ ആട്ടിൻ കൂട്ടത്തിൽ നിന്നും ഒന്നിനെ ഇരുവരും മോഷ്ടിക്കുകയായിരുന്നു. ആടുകളെ ബഹളം കേട്ട് രേണുക ഒച്ചവെച്ചതോടെ ഇരുവരും അവിടെ നിന്ന് ബൈക്കിൽ രക്ഷപ്പെടാൻ നോക്കിയെങ്കിലും പ്രദേശവാസികൾ പിടിച്ചു.

തുടർന്ന് പോലീസ് എത്തി ഇരുവരേയും അറസ്റ്റ് ചെയ്യുകയും ആടിനെ വീട്ടുകാരിക്ക് മടക്കി കൊടുക്കുകയും ചെയ്തു. എന്തായാലും മുൻപും ഇവർ ഇത്തരത്തിൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ് ഇപ്പോൾ പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+