ബാംഗ്ലൂര്‍;ട്രെയിന്‍ ടോക്കണിന് ഈബേയില്‍ വില 369രൂപ

സെപ്റ്റംബര്‍ 30 ന് പത്ത് ടോക്കണുകള്‍ ഈബേയിലൂടെ വിറ്റത് 3,136 രൂപയ്ക്കാണ്. ഒരു ടോക്കണിന് 5.99 ഡോളര്‍ അതായത് 369 രൂപ എന്ന നിരക്കിലാണ് കച്ചവടം. ബാംഗ്ളൂര്‍ മെട്രോയ്ക്ക് പുറമെ ഉക്രൈന്‍, സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്, ഷെന്‍സെന്‍, സാന്റിയാഗോ എന്നിവിടങ്ങളിലെ ടോക്കണുകളും വില്‍പ്പനയ്ക്കുണ്ട്.
ബൈപ്പനഹള്ളി മുതല്‍ എംജി റോഡ് വരെയുള്ള നാമ്മ മെട്രോ( ബാംഗ്ലൂര്‍ മെട്രോ) സര്‍വ്വീസില്‍ യാത്രക്കാര്‍ ടോക്കണുകള്‍ തിരിച്ച് ഏല്‍പ്പിയ്ക്കാതെ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇത്തരത്തില്‍ ടോക്കണുകള്‍ കൈവശം വയ്ക്കുന്നവരില്‍ നിന്ന് 200 രൂപ പിഴ ഈടാക്കുമെന്ന് ബിഎംആര്‍സി അറിയിച്ചിരുന്നു.
2,500 ടോക്കണുകളാണ് ഇത്തരത്തില്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന് നഷ്ടമായത്. രണ്ടാഴ്ചയ്ക്ക് മുന്‍പ് മെട്രോയാത്രയ്ക്കായി ഒരാള്‍ക്ക ആറ് ടിക്കറ്റ് വരെ എടുക്കാമെന്ന വ്യവസ്ഥയ്ക്ക് മാറ്റം വരുത്തി പകം ഒരു ടോക്കണ്‍ മാത്രം അനുവദിയ്ക്കൂ എന്ന നിലപാട് അധികൃതര്‍ സ്വീകരിച്ചു.എന്നാല്‍ യാത്രക്കാര്‍ ടോക്കണുകള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കുന്നത് അധികൃതര്‍ക്ക് തലവേദയാവുകയാണ്.












Click it and Unblock the Notifications