അരവിന്ദ് കെജ്രിവാളിനെതിരെ കല്ലേറ്, 20കാരന്‍ അറസ്റ്റില്‍
ദില്ലി: ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ നേരെ 20 കാരന്‍ കല്ലെറിഞ്ഞു. ദിയോളി ജനസഭയെ അഭിസംബോധന ചെയ്ത് സംസാരിയ്ക്കവെയാണ് കെജ്രിവാളിന് നേരെ കല്ലേറുണ്ടായത്. ചെരിപ്പേറും നടന്നതായി സ്ഥിരാകരിയ്ക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്ന 20കാരനാണ് കെജ്രിവാിനെ കല്ലെറിഞ്ഞത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലേറില്‍ കെജ്രിവാളിന് പരിക്കേറ്റിട്ടില്ല .
ദിയോളി ജനസഭയെ അഭിസംബോധന ചെയ്യാന്‍ വേദിയിലേയ്ക്ക് കെജ്രിവാള്‍ എത്തിയപ്പോഴായിരുന്നു ആക്രമണം . വേദിയില്‍ നില്‍ക്കുന്ന കെജ്രിവാളിനെ ലക്ഷ്യമാക്കി കല്ലെറിഞ്ഞെങ്കിലും കല്ലേറ് കൊള്ളാതെ കെജ്രിവാള്‍ രക്ഷപ്പെടുകയായിരുന്നു .

ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നും മുന്‍പും ഇത്തരം ശ്രമങ്ങള്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും ആംആദ്മി പാര്‍ട്ടിക്കാര്‍ ആരോപിയ്ക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എഎപി നടത്തുന്ന പ്രചാരണ നാടകങ്ങളാണ് ഇതെല്ലാമെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു.
ഏപ്രിലില്‍ സുല്‍ത്താന്‍പുരിയില്‍ പ്രചാരണം നടത്തവെ കെജ്രിവാളിന് മര്‍ദ്ദനമേറ്റിരുന്നു .ഒരു ഓട്ടോ റിക്ഷ ഡ്രൈവറാണ് അന്ന് കെജ്രിവാളിനെ മര്‍ദ്ദിച്ചത് . മുന്‍പ് നടത്തിയ അതേ പ്രചാരണ തന്ത്രങ്ങള്‍ ബിജെപിയ്ക്കെതിരെ ആപ്പ് പ്രയോഗിയ്ക്കുകയാണെന്നും ആരോപണമുയരുന്നു .












Click it and Unblock the Notifications