കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിലെ കല്ലേറ് 50 ശതമാനമായി കുറഞ്ഞുവെന്ന് സിആര്‍പിഎഫ്: ഇടപെട്ടത് എന്‍ഐഎയും സിആര്‍പിഎഫും!

അക്രമികളെ നിയന്ത്രിക്കുന്നതിനായി കശ്മീരില്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നടപ്പിലാക്കിയ വിവിധ തന്ത്രങ്ങള്‍ ഫലിച്ചുവെന്നാണ് നിഗമനം

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീര്‍ താഴ് വരയില്‍ സൈന്യത്തിനെതിരെയുള്ള കല്ലേറില്‍ പകുതിയായി കുറഞ്ഞുവെന്ന് സിആര്‍പിഎഫ് വാദം. സുരക്ഷാ സേനയും അന്വേഷണ ഏജന്‍സികളും കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നിലപാടുകളെ തുടര്‍ന്നാണ് 2017ല്‍ സൈന്യത്തിനെതിരെയുള്ള ആക്രമണങ്ങളില്‍ കുറവ് വന്നതെന്നാണ് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ബുധനാഴ്ച വ്യക്തമാക്കിയത്.

2016ല്‍ സൈന്യത്തിനെതിരെ കല്ലെറിഞ്ഞ 1,590 സംഭവങ്ങളാണ് കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2017ല്‍ ഇത് 424 ആയി കുറഞ്ഞുവെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ രാജീവ് റായ് ഭട്നാകര്‍ വ്യക്കമാക്കുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി കശ്മീരില്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നടപ്പിലാക്കിയ വിവിധ തന്ത്രങ്ങള്‍ സ്വാധീനം ചെലുത്തിയെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. സൈനിക ഓപ്പറേഷന്‍ തടസ്സപ്പെടുത്താന്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ അനുവദിച്ചില്ലെന്നും 75 ഭീകരരെ ഇതിനകം തന്നെ വധിച്ചുവെന്നും സിആര്‍പിഎഫ് ചൂണ്ടിക്കാണിക്കുന്നു. 252 പേര്‍ അറസ്റ്റിലാവുകയും 118 ആയുധനങ്ങള്‍ സൈന്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തില്‍ കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് അനുമാനമെന്നും സിആര്‍പിഎഫ് ചൂണ്ടിക്കാണിക്കുന്നു. സിആര്‍പിഎഫും എന്‍ഐഎ യും കൂട്ടായി നടത്തിയ ഓപ്പറേഷനുകള്‍ ഇതിന് ഗുണം ചെയ്തുവെന്നും ഡയറക്ടര്‍ ജനറല്‍ ചൂണ്ടിക്കാണിക്കുന്നു.

 crpf-2
ജമ്മു കശ്മീരില്‍ അക്രമസംഭവങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി ഫണ്ടുകള്‍ സ്വീകരിച്ച ഏട്ടോളം വിഘടനവാദി നേതാക്കളെ ​എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. എന്‍ഐഎ ദില്ലിയിലും കശ്മീരിലും ഹരിയാനയിലുമായി നടത്തിയ റെയ്ഡില്‍ കുറ്റാരോപിതര്‍ കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് പുറത്തുനിന്ന് പണം സ്വീകരിച്ചതിന്‍റെ തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്താനത്തിലാണ് തെഹരീക് ഇ ഹുറിയത്ത് വക്താവ് അയാസ് അബൂബക്കര്‍, രാജാ മെരാജുദ്ദീന്‍ കല്‍വാല്‍, മുതിര്‍ന്ന വിഘടനവാദി നേതാവ് അല്‍താഫ് ഫന്‍തൂഷ്, പീര്‍ സെയ്ഫുള്ള, ഗീലാനിയുടെ അടുത്ത സഹായികള്‍ എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഹുറിയത്ത് നേതാവ് സയീദ് അലി ഷാ ഗീലാനിയുടെ മരുമകനും അല്‍താഫ് ഫന്‍തൂഷ്, ബിസിനസുകാരനായ സഹൂര്‍ വത്താലി, ഷാഹിദ് ഉല്‍ ഇസ്ലാം, അവാമി ആക്ഷന്‍ കമ്മറ്റിയുടെ മിര്‍വൈസ് ഉമര്‍ ഫറൂഖ്, എന്നിവരുള്‍പ്പെടെയുള്ള ഹുറിയത്ത് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. രാജ്യത്ത് മൂന്ന് നഗരങ്ങളിലായി നടന്ന റെയ്ഡില്‍ പാകിസ്താന്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സികളും എന്‍ഐഎ പിടിച്ചെടുത്തിരുന്നു.
English summary
Incidents of stone-pelting in the Kashmir Valley have reduced by half this year due to "effective" action by security forces and probe agencies against separatists and others, the CRPF DG said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X