കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരന്‍ കുതിരപ്പുറത്ത് കയറി: ദലിത് സൈനികന്റെ വിവാഹ ഘോഷയാത്രയ്ക്ക് നേരെ കല്ലേറ്, സംഭവം ഗുജറാത്തില്‍!

  • By Desk
Google Oneindia Malayalam News

ദില്ലി: ഗുജറാത്തിലെ ദലിത് ജവാന്റെ വിവാഹ ഘോഷയാത്രയ്ക്ക് നേരെ കല്ലേറ്. വരന്‍ കുതിരപ്പുറത്ത് കയറിയതിനെ തുടര്‍ന്നാണ് ഉയര്‍ന്ന ജാതിക്കാരായ താക്കൂര്‍ കോലി സമുദായത്തില്‍ നിന്നുള്ളവര്‍ കല്ലെറിഞ്ഞത്. ബാണസ്‌കന്ധ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. വിവാഹ ഘോഷയാത്രയ്ക്ക് പൊലീസ് സംരക്ഷണം നല്‍കിയിട്ടും കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ഷെരീഫ്ദ ഗ്രാമത്തില്‍ അക്രമങ്ങള്‍ അരങ്ങേറിയത്.

ഇരുപത്തിരണ്ടുകാരനായ ആകാശ് കുമാര്‍ കൊയ്തിയയാണ് വിവാഹ ഘോഷയാത്രയുടെ ഭാഗമായി കുതിരപ്പുറത്ത് കയറിയത്. വരനെ കുതിരപ്പുറത്ത് കയറ്റിയാല്‍ ഘോഷയാത്ര കടന്നു പോകാന്‍ അനുവദിക്കില്ലെന്ന് താക്കൂര്‍ കോലി സമുദായത്തില്‍ നിന്നും നേരത്തെ ഭീഷണിയുണ്ടായിരുന്നതായി ആകാശിന്റെ സഹോദരന്‍ വിജയ് പറയുന്നു. ഇതേ തുടര്‍ന്നാണ് പൊലീസില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടത്.

Marriage

ഏഴോളം പേരടങ്ങുന്ന പൊലീസ് സംഘം ഘോഷയാത്രയ്‌ക്കൊപ്പമുണ്ടായിരുന്നു. എന്നിരുന്നാലും ഘോഷയാത്ര ആരംഭിച്ചതോടെ ഒരു കൂട്ടമാളുകള്‍ കല്ലെറിയാന്‍ തുടങ്ങി. ഇതോടെ പരിക്കേറ്റ വരനെ പൊലീസ് കണ്‍ട്രോള്‍ റൂം മവാനിലേക്ക് മാറ്റി. അതേസമയം കല്ലേറില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് ബന്ധുക്കള്‍ക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാണസ്‌കന്ധയിലെ ദലിത് സമാജം പ്രസിഡന്റ് ദളപത് ഭായ് ഭാട്ടിയയും സംഭവം സ്ഥിരീകരിക്കുന്നു. സൈന്യത്തില്‍ സേവനമനുഷ്ടിക്കുന്ന ആകാശ് കുറച്ച് ദിവസം മുന്‍പാണ് വിവാഹത്തിനായി ഗ്രാമത്തിലെത്തിയത്. ഉയര്‍ന്ന ജാതിക്കാര്‍ ഉന്നയിച്ച എതിര്‍പ്പുകള്‍ അവഗണിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ കല്ലെറിഞ്ഞത്. ഗാര്‍ബ കളിക്കുന്ന ചില സ്ത്രീകള്‍ക്കും അറുപതുകാരനായ ഒരു പുരുഷനും കല്ലേറില്‍ പരിക്കേറ്റു.

ഡിജെ സിസ്റ്റത്തിന് കേടുപാടുകള്‍ സംഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു. കല്ലെറിഞ്ഞ ശേഷം കൂടുതല്‍ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 11 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഐപിസി സെക്ഷന്‍ 323, 337, 294, 506, 147, 148, എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

കുതിരപ്പുറത്ത് കയറിയതിന് ദലിത് വിവാഹങ്ങള്‍ തടസ്സപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ ഉത്തരേന്ത്യയില്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2018 ഏപ്രിലില്‍ ആണ് രാജസ്ഥാനിലെ ഭില്‍വാരയില്‍ ദലിത് വരനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. അതിന് ആഴ്ചകള്‍ക്ക് മുന്‍പ് മധ്യപ്രദേശിലെ ഉജ്ജെയിനിയിലും വിവാഹ ഘോഷയാത്രയില്‍ കുതിരസവാരി നടത്തിയതിന് ദലിത് വരന് നേരേ കല്ലേറുണ്ടായിരുന്നു.

English summary
Stones at Dalit Army Jawan's Wedding Procession in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X