അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് കല്ലുകളെത്തുന്നു...!! കലാപം മണക്കുന്ന ഉത്തര്‍ പ്രദേശ്...!!
അയോധ്യ: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി ഭരണം തുടങ്ങിയതോടെ ഹിന്ദുത്വ അജണ്ടകള്‍ നടപ്പില്‍ വരുത്തുക എളുപ്പമായിരിക്കുകയാണ്. ബാബറി മസ്ജിദ് ഭൂമിയിലെ രാമക്ഷേത്ര നിര്‍മ്മാണം സംഘപരിവാറിന്റെ വലിയ ലക്ഷ്യങ്ങളിലൊന്നാണ്. ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം സംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ നിലനില്‍ക്കേ തന്നെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ഒരു വര്‍ഗീയ കലാപത്തിനുള്ള തിരിയാണ് കൊളുത്തപ്പെടുന്നതെന്ന് ഭയക്കേണ്ടിയിരിക്കുന്നു.

രാമക്ഷേത്ര നിർമ്മാണം
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ബാബറി മസ്ജിദ് നിലനിന്നിരുന്ന ഇടത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നീക്കം നടക്കുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമുള്ള കല്ലുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയോധ്യയില്‍ എത്തിത്തുടങ്ങി.

പിന്നിൽ വിഎച്ച്പി
ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ രാമക്ഷേത്രം പെട്ടെന്ന് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിശ്വഹിന്ദു പരിഷത്ത് പറയുന്നു. ക്ഷേത്ര നിര്‍മ്മാണത്തിന് ഇനി തടസ്സങ്ങളില്ലെന്നും വിഎച്ച്പി നേതാവ് ത്രിലോക് നാഥ് പാണ്ഡെ വ്യക്തമാക്കി.

ഇനി തടസ്സങ്ങളില്ല
അഖിലേഷ് യാദവ് സര്‍ക്കാര്‍ ഉത്തര്‍ പ്രദേശ് ഭരിച്ചിരുന്ന കാലത്തും അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിടാന്‍ വിഎച്ച്പി ശ്രമിച്ചിരുന്നു. എന്നാല്‍ കല്ലുകള്‍ കൊണ്ടുവരുന്നത് സമാജ്വാദി സര്‍ക്കാര്‍ തടഞ്ഞു..

കല്ലുകൾ കൊണ്ടുവരുന്നു
കല്ലുകള്‍ കൊണ്ടുവരുന്നതിന് വാണിജ്യനികുതി വിഭാഗത്തില്‍ നിന്നും നല്‍കേണ്ട ഫോറം 39 വിലക്കിക്കൊണ്ടായിരുന്നു അഖിലേഷ് സര്‍ക്കാര്‍ അന്നാ നീക്കത്തിന് തടയിട്ടത്. എന്നാല്‍ യോഗി സര്‍ക്കാരില്‍ നിന്നും അപേക്ഷിച്ച ഉടനെയാണ് വിഎച്ച്പിക്ക് ഫോം ലഭ്യമായിരിക്കുന്നത്.

നൂറു കണക്കിന് ലോഡ്
രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നുള്ള രണ്ട് ലോഡ് കല്ലുകള്‍ കര്‍സേവക്പുരത്തെ വിഎച്ച്പി ആസ്ഥാനത്ത് ഇറക്കിക്കഴിഞ്ഞു. വിവിധ ഭാഗങ്ങളില്‍ നിന്നും ഇനിയും നൂറ് കണക്കിന് കല്ലുകള്‍ ഉടന്‍ അയോധ്യയില്‍ എത്തുമെന്ന് വിഎച്ച്പി പറയുന്നു.

വർഗീയ കലാപം മണക്കുന്നു
ബാബറി മസ്ജിദ് തകര്‍ത്ത സംഭവം രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത വര്‍ഗീയ കലാപത്തിനാണ് വഴിമരുന്നിട്ടത്. ഇപ്പോള്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള നീക്കം വീണ്ടുമൊരു സാമുദായിക സ്പര്‍ധയ്ക്ക് ഇടയാക്കുെമന്നാണ് രാജ്യം ഭയക്കുന്നത്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications