ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ. പാട്നയിൽ വെച്ചാണ് നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്.
ആക്രമണം നടന്ന സമയത്ത് അദ്ദേഹം വാഹനത്തിൽ ഉണ്ടായിരുന്നില്ല. കല്ലേറിൽ നിരവധി വാഹനങ്ങളുടെ ഗ്ലാസുകൾ തകർന്നു. പട്‌ന ജില്ലയിലെ സോഹ്ഗിയിലാണ് വാഹന വ്യൂഹത്തിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞത്.

ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ ബ്യൂറിൽ വച്ച് കണ്ടെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഗ്രാമീണർ പട്ന- ഗയ പ്രധാന റോഡ് ഉപരോധിച്ചിരുന്നു. അതിനിടെ നിതീഷ് കുമാറിന്റെ വാഹന വ്യൂഹം ഇതുവഴി കടന്നുപോകുകയായിരുന്നു. പിന്നാലെയാണ് കല്ലേറുണ്ടായത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.
റോണ്‍സണ്‍ എന്താ സെമിത്തേരിയയില്‍!! സെമിത്തേരിയയില്‍ നിന്ന് ചിത്രങ്ങളുമായി താരം
ദേശീയ രാഷ്ട്രീയത്തില്‍ നിതീഷ് കുമാറിന്റെ പേര് വലിയ ചര്‍ച്ചയായി നില്‍ക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. അടുത്തിടിയെയാണ് അദ്ദഹേം എന്‍ഡിഎ വിട്ട് പുറത്തുവന്നത്. ഇതിന് പിന്നെ ആര്‍ജെഡിയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കി മുഖ്യമന്ത്രി ആയി തുടരുകയും ചെയ്തു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് വരണമെന്ന ആവസ്യം പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്.












Click it and Unblock the Notifications