ആള്‍ദൈവത്തിന് സ്‌കൂളില്‍ പോകാന്‍ ആഗ്രഹം!!
ആഗ്ര: ഗ്രാമവാസികളും കുടുംബവും ചേര്‍ന്ന് ആള്‍ദൈവമാക്കിയ പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പോകാന്‍ ആഗ്രഹം. ആള്‍ക്കാര്‍ തന്നെ ആരാധിക്കുന്നത് കണ്ട് സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. എല്ലാവരെയും പോലെ സാധാരണ ജീവിതം നയിക്കാന്‍ കൊതിക്കുകയാണ് പെണ്‍കുട്ടി. 14 വയസുകാരിയായ നീരുവാണ് ഈ സങ്കടം പറയുന്നത്.
ആഗ്രയിലെ ഒരു ഗ്രാമത്തിലാണ് നീരു എന്ന ആള്‍ദൈവം ഉള്ളത്. ഗ്രാമം വരള്‍ച്ച നേരിട്ട കാലഘട്ടത്തിലാണ് പെണ്‍കുട്ടിയെ ആള്‍ദൈവമാക്കി ആരാധിക്കുന്നത്. വരള്‍ച്ച നേരിട്ട കാലഘട്ടത്തില്‍ പെണ്‍കുട്ടിക്ക് മൂന്ന് വയസ് പ്രായമേ ഉണ്ടായിരുന്നുള്ളു.

അന്ന് കുട്ടി ഗ്രാമത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്രേ. ഊണും ഉറക്കവുമില്ലാതെ പ്രാര്‍ത്ഥിച്ച പെണ്‍കുട്ടി പിന്നീട് ഗ്രാമവാസികള്‍ക്ക് ദൈവമാകുകയായിരുന്നു. എന്നാല്‍, ഗ്രാമത്തിലെ ചിലര്‍ ചേര്‍ന്ന് നിര്‍ബന്ധിപ്പിച്ച് ആള്‍ദൈവത്തിന്റെ വേഷം കെട്ടിക്കുകയാണുണ്ടായത്.
ആര് എന്തു ചോദിച്ചാലും ഒന്നും പറയരുതെന്ന് ഗ്രാമവാസികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു. രക്ഷിതാക്കള്‍ പണം ഉണ്ടാക്കാന്‍ ഇവരോടൊപ്പം കൂട്ടു നില്‍ക്കുകയും ചെയ്തത്രേ.












Click it and Unblock the Notifications