രാഹുല്‍ 'ഗാന്ധി'യല്ലെന്ന് ഗാന്ധിയുടെ ചെറുമകന്‍
ബാംഗ്ലൂര്‍: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ശരിക്കുള്ള ഗാന്ധിയല്ല എന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍. ഗാന്ധിജിയുടെ ചെറുമകനായ ശ്രീകൃഷ്ണ കുല്‍ക്കര്‍ണിയാണ് ഗാന്ധി കുടുംബത്തിന്റെ പേര് പറഞ്ഞ് രാഹുല്‍ ജനങ്ങളെ വിഡ്ഡികളാക്കുകയാണ് എന്ന് കുറ്റപ്പെടുത്തിയത്. ജനങ്ങളെ കബളിപ്പിക്കുന്നത് നിര്‍ത്താനും അദ്ദേഹം രാഹുലിനോട് ആവശ്യപ്പെട്ടു.
ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന തെറ്റാണ് എന്നും ശ്രീകൃഷ്ണ കുല്‍ക്കര്‍ണി പറഞ്ഞു. ഗാന്ധി വധത്തിന് പിന്നില്‍ ആര്‍ എസ് എസാണ് എന്ന് പറയുന്നത് രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നില്‍ തമിഴരാണ് എന്ന് പറയുന്നത് പോലെയാണ്. കുറച്ച് തമിഴര്‍ ചെയ്ത തെറ്റിന് തമിഴന്മാരെയും കുറച്ച് സിഖുകാരുടെ പ്രവൃത്തിക്ക് സിഖുകാരെയും പഴിക്കുന്നതില്‍ കാര്യമില്ല.

രാഹുല്‍ ഗാന്ധി ശരിക്കുള്ള ഗാന്ധിയല്ല. നിങ്ങള്‍ ഗാന്ധി കുടുംബത്തിലെ അംഗമല്ല. ഗാന്ധികുടുംബത്തിന്റെ പേരില്‍ നിങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അത് നിര്‍ത്തൂ - സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് പേജിലൂടെ ശ്രീകൃഷ്ണ കുല്‍ക്കര്‍ണി രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ചു. ഗാന്ധിജിയുടെ മൂന്നാമത്തെ മകളുടെ മകളാണ് ശ്രീകൃഷ്ണ കുല്‍ക്കര്‍ണിയുടെ അമ്മ.
അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി നേതാവാണ് ശ്രീകൃഷ്ണ കുല്‍ക്കര്‍ണി. ഇദ്ദേഹത്തിന്റെ അമ്മാവനായ രാജ്‌മോഹന്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടിയിലാണ്. ഈസ്റ്റ് ദില്ലിയില്‍ നിന്നും രാജ്‌മോഹന്‍ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ട്.












Click it and Unblock the Notifications