Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജമ്മുകാശ്മരിൽ ഭീകരവാദം അവസാനിപ്പിക്കുമെന്ന പൊള്ളയായ വാഗ്ദാനം നിർത്തൂ'; കേന്ദ്രത്തിനെതിരെ കോൺഗ്രസ്

ഡൽഹി: ജമ്മു കാശ്മീർ ഭീകരാക്രമണത്തിൽ അപലപിച്ച് കോൺഗ്രസ്. ജമ്മുകാശ്മീരിലെ ഭീകരവാദം ഇല്ലാതാക്കും എന്ന പൊളളയായ വാഗ്ദാനങ്ങൾ നടത്തുന്നതിന് പകരം പെഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

'ജമ്മു കാശ്മീരിലെ സ്ഥിതി സാധാരണമായെന്ന് പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് പകരം ആക്രമണത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം. ഭാവിയിൽ ഇത്തരം ക്രൂരമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും നിരപരാധികളായ ഇന്ത്യക്കാരുടെ ജീവൻ ഇതുപോലെ നഷ്ടപ്പെടാതിരിക്കാനും ത്വരിതവും കൃത്യവുമായ നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണം', കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം ഭീകരാക്രമണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും എംപി പ്രിയങ്ക ഗാന്ധിയും അപലപിച്ചു.

rahul-17

'ജമ്മു കശ്മീരിലെ പെഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീരുത്വപരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. അതിർത്തി കടന്നുള്ള ഇത്തരം ആക്രമണങ്ങൾക്കെതിരെ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി പോരാടും. മനുഷ്യരാശിക്കെതിരായ ആക്രമമാണിത്. നിരവധി ജീവനുകൾ നഷ്ടപ്പെട്ടെന്നാണ് മാധ്യനമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്. രാജ്യത്തിന്റെ സുരക്ഷ പരമപ്രധാനമാണ്. അത് ഉറപ്പാക്കാനുള്ള തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ സര‍ക്കാരിനോട് അഭ്യർത്ഥിക്കുകയാണ്', ഖാർഗെ പറഞ്ഞു.

സാധാരണക്കാരായ പൗരൻമാർക്കെതിരായ ആക്രമണം മനുഷ്യരാശിക്കെതിരായ ആക്രമാണെന്നും ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അവർ പറഞ്ഞു. 2019 ലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം ജമ്മുകാശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് പെഹൽഗാമിൽ നടന്നത്. മിനി സ്വിറ്റ്സർലാന്റ് എന്ന് വിളിക്കപ്പെടുന്ന പഹൽഗാമിൽ നിന്നും ആറ് കിലോ മീറ്റർ ദൂരെ മാറിയുള്ള ബൈസാരൻ എന്ന പുൽമേട്ടിലെ ട്രെക്കിങ്ങ് മേഖലയിൽ വെച്ചാണ് വിനോസഞ്ചാരികൾക്ക് നേരെ ഭീകരവാദികൾ വെടിയുതിർത്ത്.

പൈൻ മരങ്ങളും ചെറിയ കുന്നുകളാലും ചുറ്റപ്പെട്ട് നിൽക്കുന്ന പ്രദേശനമാണിത്. ഇവിടെ സൈനിക വേഷത്തിൽ ഒളിച്ചിരുന്ന ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക വിവരം. മരിച്ചവരിൽ രണ്ട് പ്രാദേശികരും രണ്ട് വിദേശികളും ഉൾപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഒഡീസയിൽ നിന്നും കർണാടകയിൽ നിന്നുമുള്ള രണ്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടക സ്വദേശിയായ മഞ്ജുനാഥ് റാവു എന്ന ബിസിനസുകാരനാണ് കൊല്ലപ്പെട്ടത്.

മഞ്ജുനാഥ് റാവുവും ഭാര്യ പവിത്രയും കുഞ്ഞുമാണ് കാശ്മീരിൽ എത്തിയത്. തങ്ങൾ നിൽക്കുന്നതിനിടയിൽ ഓടിവന്നയാൾ ഭർത്താവിനെ വെടിവെയ്ക്കുകയായിരുന്നുവെന്ന് പവിത്ര പറഞ്ഞു. തന്നേയും കൊലപ്പെടുത്താൻ ഞാൻ അയാൾ ആവശ്യപ്പെട്ടു, എന്നാൽ നിന്നെ കൊല്ലുന്നില്ല, നീ മോദിയോട് പോയി ഇത് പറയൂവെന്നാണ് ഭീകരൻ ആക്രോശിച്ചതെന്ന് പവിത്ര പറയുന്നു. അതേസമയം തങ്ങൾ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് മറ്റൊരു യുവതി പറഞ്ഞു. ഭർത്താവ് മുസ്ലീം അല്ലാത്തതിനാലാണ് കൊല്ലുന്നതെന്നായിരുന്നു പറഞ്ഞതെന്നും അവർ വെളിപ്പെടുത്തി.

അതിനിടെ ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ സൈന്യവും ജമ്മുകാശ്മീർ പോലീസും ചേർന്ന് ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചു.

മലയാളികൾ സുരക്ഷിതരോ?

പെഹൽഗ്രാമിലെ ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ‌ മലയാളികളും ഉൾപ്പെട്ടതായി സംശയം. ആക്രമണത്തിൽ പരിക്കേറ്റതായി പറയുന്ന മലയാളികളുടെ ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതിനിടെ ഭീകാരക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു.

'ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. തീവ്രവാദി ആക്രമണത്തിൽ നഷ്ടപ്പെട്ട ജീവനുകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു, അനുശോചനം രേഖപ്പെടുത്തുന്നു. ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ അതിവേഗം കണ്ടെത്തുകയും നിയമത്തിനു മുന്നിൽ എത്തിക്കുകയും വേണം. തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി നേരിടാനാകണം.എല്ലാ പ്രതിലോമശക്തികളെയും അതിശക്തമായി ചെറുക്കണം', മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+