കാശ്മീര്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം, മന്‍ കി ബാത്ത് അവസാനിപ്പിക്കണം, ഇനി
കാശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ.
മുംബൈ: കാശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി മന്‍ കി ബാത്ത് ഉപേക്ഷിച്ച് പാകിസ്താനെ പാഠം പഠിപ്പിക്കുന്നതിനുള്ള ഗണ്‍ കി ബാത്ത് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ സംഭവം ചൂണ്ടികാട്ടിയായിരുന്നു ഉദ്ധവിന്റെ പരാമര്‍ശം. ശിവസേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ രാംകദം പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ഇത്.

തിരഞ്ഞെടുപ്പില്‍ മാത്രമല്ല പ്രധാനമന്ത്രി രാജ്യസുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നായിരുന്നു രാംകദം പറഞ്ഞത്. പാകിസ്താന് എതിരെ കര്‍ശന നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹംല ചോദിച്ചു.












Click it and Unblock the Notifications