Get Updates
Get notified of breaking news, exclusive insights, and must-see stories!

12 മണിക്കു മുൻപ് ആഘോഷങ്ങൾ അവസാനിപ്പിക്കണം; കാരണം ലഹരി.., പുതുവത്സരാഘോഷത്തിനെതിരെ ഹിന്ദു സംഘടനകള്‍

രാത്രി മണിക്കു മുൻപ് തന്നെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്രംഗ് ദൾ, വിഎച്ച്പി തുടങ്ങിയ സംഘടനകൾ നഗരത്തിലെ ഹോട്ടലുകൾക്ക് നിർദേശം നൽകുകയും ചെയ്തു.

Recommended Video

cmsvideo
    പുതുവർഷം ആഘോഷിക്കരുതെന്ന് ഹിന്ദു സംഘടനകൾ

    ബെംഗളൂരു: പുതുവത്സരദിനത്തിലെ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്ത്. രാത്രി 12 മണിക്കു മുൻപ് തന്നെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്രംഗ് ദൾ, വിഎച്ച്പി തുടങ്ങിയ സംഘടനകൾ നഗരത്തിലെ ഹോട്ടലുകൾക്ക് നിർദേശം നൽകുകയും ചെയ്തു. കൂടാതെ ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ പോലീസിനേയും സമീപിച്ചിട്ടുണ്ട്.

    newsyear

    പുതുവത്സര ആഘോഷത്തിൽ ലഹരിയുടെ അമിത ഉപയോഗവും ലൈംഗിക അഴിഞ്ഞാട്ടവും നടക്കുന്നതായി ആരോപിച്ചാണ് നിയന്ത്രണവുമായി സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം സദാചാര പോലീസിങ് നടത്താൻ ഒരു സംഘടനയ്ക്കും അധികാരമില്ലെന്നു കർണ്ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. എല്ലാ വര്‍ഷവും ഇത്തരം സംഘടനകള്‍ ഇത്തരം എതിര്‍പ്പുകളുമായി രംഗത്തുവരാറുള്ളതാണ് എന്നാല്‍ അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സണ്ണി ലിയോൺ പങ്കെടുക്കുന്ന നൃത്ത പരിപാടി സംഘടിരപ്പിച്ചിരുന്നു. എന്നാൽ ഇതിനെതിരെ കന്നട രക്ഷണവേദികെ യുവസേന സംഘടന രംഗത്തെത്തിയിരുന്നു. താരത്തിന്റെ നൃത്ത പരിപാടി ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്നും തങ്ങളുടെ സംസ്കാരം തകർക്കുമെന്നും സംഘടന ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് പരിപാടി വേണ്ടന്നു വയ്ക്കുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+