കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 മണിക്കു മുൻപ് ആഘോഷങ്ങൾ അവസാനിപ്പിക്കണം; കാരണം ലഹരി.., പുതുവത്സരാഘോഷത്തിനെതിരെ ഹിന്ദു സംഘടനകള്‍

രാത്രി മണിക്കു മുൻപ് തന്നെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്രംഗ് ദൾ, വിഎച്ച്പി തുടങ്ങിയ സംഘടനകൾ നഗരത്തിലെ ഹോട്ടലുകൾക്ക് നിർദേശം നൽകുകയും ചെയ്തു.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
പുതുവർഷം ആഘോഷിക്കരുതെന്ന് ഹിന്ദു സംഘടനകൾ

ബെംഗളൂരു: പുതുവത്സരദിനത്തിലെ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്ത്. രാത്രി 12 മണിക്കു മുൻപ് തന്നെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്രംഗ് ദൾ, വിഎച്ച്പി തുടങ്ങിയ സംഘടനകൾ നഗരത്തിലെ ഹോട്ടലുകൾക്ക് നിർദേശം നൽകുകയും ചെയ്തു. കൂടാതെ ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ പോലീസിനേയും സമീപിച്ചിട്ടുണ്ട്.

പാക് ജയിലിലുള്ളത് മത്സ്യത്തൊഴിലാളികൾ; ഇവർക്കും കുടുംബത്തെ കാണാനുള്ള അവസരം നൽകണമെന്ന് ബിജെപി എംപിപാക് ജയിലിലുള്ളത് മത്സ്യത്തൊഴിലാളികൾ; ഇവർക്കും കുടുംബത്തെ കാണാനുള്ള അവസരം നൽകണമെന്ന് ബിജെപി എംപി

newsyear

പുതുവത്സര ആഘോഷത്തിൽ ലഹരിയുടെ അമിത ഉപയോഗവും ലൈംഗിക അഴിഞ്ഞാട്ടവും നടക്കുന്നതായി ആരോപിച്ചാണ് നിയന്ത്രണവുമായി സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം സദാചാര പോലീസിങ് നടത്താൻ ഒരു സംഘടനയ്ക്കും അധികാരമില്ലെന്നു കർണ്ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. എല്ലാ വര്‍ഷവും ഇത്തരം സംഘടനകള്‍ ഇത്തരം എതിര്‍പ്പുകളുമായി രംഗത്തുവരാറുള്ളതാണ് എന്നാല്‍ അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ആരോപണങ്ങൾ തെറ്റ്! ജാദവ് സംസാരിച്ചത് ആശ്വാസത്തോടെ, പാക് വാദം ഇങ്ങനെ...ഇന്ത്യയുടെ ആരോപണങ്ങൾ തെറ്റ്! ജാദവ് സംസാരിച്ചത് ആശ്വാസത്തോടെ, പാക് വാദം ഇങ്ങനെ...

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സണ്ണി ലിയോൺ പങ്കെടുക്കുന്ന നൃത്ത പരിപാടി സംഘടിരപ്പിച്ചിരുന്നു. എന്നാൽ ഇതിനെതിരെ കന്നട രക്ഷണവേദികെ യുവസേന സംഘടന രംഗത്തെത്തിയിരുന്നു. താരത്തിന്റെ നൃത്ത പരിപാടി ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്നും തങ്ങളുടെ സംസ്കാരം തകർക്കുമെന്നും സംഘടന ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് പരിപാടി വേണ്ടന്നു വയ്ക്കുകയായിരുന്നു.

English summary
After targetting Bollywood actor Sunny Leone over her earlier scheduled performance in Bengaluru on New Year, the moral police in Karnataka seems to have been irked with the New Year's Eve celebrations in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X