• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

വെള്ളത്തുണി നിർണയിക്കുന്ന കന്യകാത്വം; പരാജയപ്പെട്ടാൽ കൊടുംശിക്ഷ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

  • By Goury Viswanathan

ഭോപ്പാൽ: രാജ്യം അതിവേഗം വളരുകയാണെന്ന് അവകാശപ്പെടുമ്പോഴും കേട്ടാൽ ഞെട്ടുന്ന ദുരാചാരങ്ങളുടെ പിടിയിൽ നിന്നും ഇനിയും മോചിതരാകാത്ത ഒരു സമൂഹം ഇവിടെ നിലനിൽക്കുന്നുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിട്ട് നിൽക്കുന്നവർ പോലും അചാരങ്ങളെന്ന പേരിൽ വിളിക്കുന്ന ചില പ്രാകൃത രീതികൾ ഇന്നും പിന്തുടരുന്നുവെന്നതാണ് സത്യം.

മഹാരാഷ്ട്രയിലെ കഞ്ചർബർട്ട് സമുദായത്തിൽ 400 വർഷങ്ങളോളമായി നിലനിൽക്കുന്ന ഒരു ദുരാചാരത്തിനെതിരെ പോരാടുകയാണ് പ്രിയങ്ക എന്ന യുവതി. കഞ്ചർബർട്ട് സമുദായക്കാരിയായ പ്രിയങ്കയും നാൽപ്പതോളം പേരും ചേർന്നാണ് ഈ പ്രാകൃത രീതിക്കെതിരെ പോരാട്ടം നടത്തുന്നത്. ഇവരുടെ പോരാട്ടങ്ങൾ ദേശീയ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.

കല്യാണ വീട്ടിലെ നിലവിളികൾ

കല്യാണ വീട്ടിലെ നിലവിളികൾ

വിവാഹരാത്രിയ്ക്ക് ശേഷം നേരം പുലരുമ്പോൾ അലമുറയിടുന്ന നവവധുവിന്റെ ശബ്ദം തനിക്ക് പരിചിതമാമെന്ന് പ്രിയങ്ക പറയുന്നു. കഞ്ചാർബട്ട് സമുദായത്തിലെ എല്ലാവർക്കും ഈ നിലവിളിയുടെ കാരണം അറിയാം. ആ പെൺകുട്ടി കന്യകത്വ പരിശോധനയിൽ പരാജയപ്പെട്ടിരിക്കുന്നു. ഭർത്വവീട്ടുകാരുടെ മർദ്ദനമേറ്റാകാം അവൾ കരയുന്നത്.

പരിശോധന ഇങ്ങനെ

പരിശോധന ഇങ്ങനെ

വിവാഹശേഷം വരനേയും വധുവിനേയും ഹോട്ടലിലേക്കോ ലോഡ്ജിലേക്കോ അയക്കും. ഇവരുടെയൊപ്പം ചില ബന്ധുക്കളും ഉണ്ടാകും. വധുവിന്റെ കൈയ്യിൽ മൂർച്ഛയേറിയ വസ്തുക്കളൊന്നും ഇല്ലെന്ന് ബന്ധുക്കൾ പരിശോധന നടത്തി ഉറപ്പ് വരുത്തിയ ശേഷമാണ് വരന്റെയടുത്തേയ്ക്ക് അയക്കുന്നത്. വരന്റെ കൈയ്യിൽ നീളമുള്ള ഒരു വെളുത്ത തുണി കൊടുത്തയയ്ക്കും. ഇതാണ് വധുവിന്റെ ചാരിത്ര്യം നിശ്ചയിക്കുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം വധുവിന്റെ രക്തം പറ്റിയ ഈ വെളുത്ത തുണി വധുവിന്റെ അമ്മയ്ക്ക് കൈമാറണം. ഇതാണ് ചടങ്ങ്.

പ്രാകൃത ആചാരം

പ്രാകൃത ആചാരം

ലൈംഗിക ബന്ധത്തിലേർപ്പെടാൻ ദമ്പതികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അവരെ അശ്ലീല വീഡിയോകൾ കാണിക്കും. ചിലയിടങ്ങളിൽ ദമ്പതികളായ ബന്ധുക്കൾ നവദമ്പതികളുടെ മുമ്പിൽ ശാരീരിക ബന്ധത്തിലേർപ്പെടും. ഇത് മറ്റൊരാളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള ക്രൂരമായ കടന്നുകയറ്റമാണെന്ന് സ്റ്റോപ് ദി- വി റിച്വൽ ക്യാംപെയിൻ പ്രവർത്തനും പ്രിയങ്കയുടെ ബന്ധുവുമായ വിവേക് പറയുന്നു. വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇതിനെക്കുറിച്ച് തുറന്ന് സംസാരിച്ചപ്പോൾ ഇത് ഒരു അനാചാരമായി സമുദായത്തിലെ മറ്റു സ്ത്രീകൾക്ക് തോന്നിയില്ലെന്ന് പ്രിയങ്ക പറയുന്നു. കഞ്ചർബട്ട് സമുദായത്തിൽ ഈ അനാചാരത്തിനെതിരെ ആദ്യമായി തുറന്ന് സംസാരിക്കുന്നവരാണ് പ്രിയങ്കയും ദീപകും.

 എന്തിനാണ് പരിശോധന‌

എന്തിനാണ് പരിശോധന‌

കഞ്ചർബട്ട് സമുദായത്തിന് പുരത്തുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് തടയാനാണ് ഇത്തരമൊരു അനാചാരമെന്ന് പ്രിയങ്ക പറയുന്നു. മഹാരാഷ്ട്രയിൽ രണ്ട് ലക്ഷത്തോളം കാഞ്ചർബട്ട് സമുദായംഗങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ. ഈ ദുരാചാരാത്തെ പിന്തുണയ്ക്കുന്ന നിരവധി സ്ത്രീകൾ ഇപ്പോഴും സമുദായത്തിനുള്ളിലുണ്ട്.

വൻ പിന്തുണ

വൻ പിന്തുണ

ഒരു വിഭാഗം എതിർക്കുമ്പോൾ വലിയൊരു വിഭാഗം പ്രിയങ്കയുടെയും മറ്റുള്ളവരുടെയും പോരാട്ടത്തിനൊപ്പമുണ്ട്. സമുദായംഗമായ ലീലാബായി ബാംബിയ സിങ് എന്ന 56 കാരി പോരാട്ടത്തിനൊപ്പമുണ്ട്. പന്ത്രണ്ടാം വയസിൽ വിവാഹിതയായ ലീലാബായി പിന്നീട് വിവാഹമോചനം നേടി. ഒരു സർക്കസ് പോലെയാണ് പുരുഷന്മാർ ഇതിനെ കാണുന്നത്. അപമാനിപ്പിക്കപ്പെടുകയാണെന്ന് മനസിലാക്കാനുള്ള വിദ്യാഭ്യാസം അന്ന് തനിക്ക് ഉണ്ടായിരുന്നില്ലെന്ന് ലീലാ ഭായ് പറയുന്നു.

പരാജയപ്പെട്ടാൽ

പരാജയപ്പെട്ടാൽ

വധു കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ടാൽ ശിക്ഷ വിധിക്കുന്നത് നാട്ടുകൂട്ടമാണ്. വധുവിന്റെ കുടുംബം പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ പിഴയടക്കേണ്ടി വരും. കന്യകാത്വം തെളിയിക്കാത്ത ഭാര്യയെ വീണ്ടും സ്വീകരിക്കണമെങ്കിൽ വരന് ഒരു ലക്ഷം രൂപയോളം വീണ്ടും നഷ്ടപരിഹാരം നൽകണമെന്നാണ് നിയമം

പ്രതിഷേധിക്കുന്നവരും

പ്രതിഷേധിക്കുന്നവരും

ഈ വർഷം ആദ്യം സ്റ്റോപ് വി-റിച്വൽ ക്യാംപെയിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് നേരെ ഉണ്ടായ ആക്രമത്തോടെയാണ് ക്യാംപെയിൻ ദേശീയ ശ്രദ്ധ ആകർഷിക്കുന്നത്. ഒരു വിവാഹചടങ്ങിനിടെ നാൽപ്പതംഗ സംഘം ഇവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടെ കാഞ്ചർബട്ട് സമുദായത്തിൽപെട്ട ഇരുന്നൂറോളം സ്ത്രീകൾ ചേർന്ന് കന്യകാത്വ പരിശോധനയെ പിന്തുണച്ച് പൂനെയിൽ പ്രകടനം നടത്തിയിരുന്നു. ഇത് തങ്ങളുടെ ആചാരങ്ങളുടെ ഭാഗമാണെന്നും സ്റ്റോപ് വി-റിച്വൽ പ്രവർത്തകർ മാപ്പ് പറയണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

സുപ്രീംകോടതിയിലേക്ക്

സുപ്രീംകോടതിയിലേക്ക്

സമുദായത്തിലെ ദുരാചാരത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രവർത്തകർ. എന്നാൽ വിവര ശേഖരണമാണ് ഇവർ നേരിടുന്ന പ്രധാന വെല്ലുവിളി. പലരും തങ്ങളുടെ ദുരനുഭവങ്ങൾ തുറന്നു പറയാൻ തയാറാകുന്നില്ല. സമുദായത്തിൽ നിന്ന് വിലക്കേർപ്പെടുത്തുമോയെന്ന ഭയമാണ് പലർക്കും. കാഞ്ചർബട്ട് സമുദായത്തിലെ വിവാഹങ്ങളുടെ ദൃശ്യങ്ങൾ ശേഖരിച്ച് തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവരിപ്പോൾ

പരസ്പര സമ്മതപ്രകാരം ശരീരം പങ്കിട്ട ശേഷം വിളിച്ച് പറയുന്നത് അംഗീകരിക്കാനാവില്ല: നടന്‍ ബൈജു

English summary
stop the v-virtual campaign against virginity test in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more