തിരുപ്പതിയില്‍ മദ്രസ നിര്‍മാണം കോടതി തടഞ്ഞു

മദ്രസ ഇ നിസ്വാന്‍ല്‍സാ അതുല്‍ ഇസ്ലാം ഉര്‍ദു ആന്‍ഡ് അറബിക് ഡിപ്പാര്‍ട്ട്‌മെന്റ്, തിരുമല തിരുപ്പതി സംരക്ഷണ സിമിതി തുടങ്ങിയവരുടെ ഹര്‍ജികള്‍ പരിഗണിച്ച ശേഷം ഹൈക്കോടതി ജഡ്ജിയായ നൂട്ടി രാമമോഹന റാവുവാണ് വിധി പ്രസ്താവിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കെട്ടിടം പണിക്കാരെ പള്ളിപ്പരിസരത്ത് കയറ്റരുതെന്നും കോടതി നിര്‍ദേശിച്ചു.
തൊണ്ടവാഡ ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്‌കൂള്‍ കെട്ടിടം പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നതടക്കം രണ്ട് ഹര്‍ജികളാണ് മദ്രസ നടത്തിപ്പുകാര്‍ കോടതിയില്‍ സമര്‍പിച്ചത്. അനുമതി വാങ്ങാതെ ആറുനിലക്കെട്ടിടം പണിതതിനാണ് ഗ്രാമപഞ്ചായത്തില്‍ നിന്നും കലക്ടറുടെ നിര്‍ദേശപ്രകാരം മദ്രസയ്ക്ക് നോട്ടീസ് കിട്ടിയത്. എന്നാല്‍ കൂടുതലായി കെട്ടിയ നിലകള്‍ക്ക് ഫൈനടക്കാന്‍ തയ്യാറാണ് എന്നാണ് മദ്രസ നടത്തിപ്പുകാരുടെ വാദം.
അതേസമയം, വെള്ളക്കെട്ട് പ്രദേശത്ത് എങ്ങിനെയാണ് ആറ് നില കെട്ടിടം പണിയാന്‍ അനുമതി കിട്ടിയതെന്നായിരുന്നു കോടതിയുടെ ചോദ്യം. വെറും രണ്ട് നിലക്കെട്ടിടത്തിനുള്ള അനുമതി ഉപയോഗിച്ച് ആറ് നില കെട്ടിടം പണിത അറബിക് സ്‌കൂള്‍ അധികൃതരെ കോടതി വിമര്‍ശിച്ചു. ഇത് സംബന്ധിച്ച് പരിശോധന നടത്താന്‍ കോടതി തൊണ്ടവാഡ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications