കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൂത്രം ശേഖരിക്കു, യൂറിയ ഇറക്കുമതി അവസാനിപ്പിക്കു; നിതിൻ ഗഡ്കരി

Google Oneindia Malayalam News

Recommended Video

cmsvideo
'രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൂത്രം ശേഖരിക്കു'

ദില്ലി: രാജ്യത്തെ എല്ലാ പൗരന്മാരുടെയും മാത്രം ശേഖരിച്ച് അതിൽ നിന്ന് കിടനാശിനി ഉണ്ടാക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇങ്ങനെ ചെയ്താൽ ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളിൽ നിന്നും കീടനാശിനി ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്നും നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു.

നാഗ്പൂർ മുനിപ്പിൽ കോർപ്പറേഷന്റെ യംഗ് ഇന്നവേഷൻ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ മൂത്രത്തിൽ നിന്ന് ജൈവ ഇന്ധനങ്ങൾ ഉണ്ടാക്കാമെന്ന് ഗഡ്കരി പറഞ്ഞു. അമോണിയം സൾഫേറ്റും നൈട്രജനും മൂത്രത്തിൽ നിന്ന് വേർതിരിച്ചെടുക്കാം.

gadkari

കർണാടകയിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു,ബിജെപിയിലേക്കെന്ന് സൂചന, സഖ്യം പ്രതിരോധത്തിൽകർണാടകയിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു,ബിജെപിയിലേക്കെന്ന് സൂചന, സഖ്യം പ്രതിരോധത്തിൽ

വിമാനത്താവളങ്ങളിൽ മൂത്രം ശേഖരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ നമ്മൾ യൂറിയ ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൂത്രം ശേഖരിച്ചാൽ യൂറിയ ഇറക്കുമതി ചെയ്യുന്നത് പൂർണമായും നിർത്തലാക്കാം, ഒന്നും പാഴായിപ്പോകില്ല, ഗഡ്കരി പറഞ്ഞു.

അതേ സമയം ഇത്തരം നവീന ആശയങ്ങളോട് മറ്റുള്ളവർ സഹകരിക്കുന്നില്ലെന്ന പരാതിയും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു. സ്വന്തം മൂത്രം താൻ ശേഖരിക്കാറുണ്ടെന്നും ദില്ലിയിലെ ഔദ്യോഗിക വസതിയിലെ തോട്ടത്തിൽ ഇത് വളമായി ഉപയോഗിക്കാറുണ്ടെന്നും മുമ്പ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. മുടിയിൽ നിന്നും അമിനോ ആസിഡ് വേർതിരിച്ചെടുത്ത് വളമായി ഉപയോഗിക്കുന്നതിന്റെ സാധ്യതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

നാഗ്പൂരിൽ ആവശ്യത്തിന് മുടി ലഭിക്കാത്തതിനാൽ തിരുപ്പതിയിൽ നിന്നും 5 ട്രക്കോളം മുടി എല്ലാ മാസവും ഇറക്കുമതി ചെയ്യാറുണ്ട്. മുടിയിൽ നിന്നും ഉണ്ടാക്കുന്ന വളം തൻറെ കൃഷിയിടത്തിലെ വിളവ് 25 ശതമാനത്തോളം വർദ്ധിപ്പിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

English summary
India will not need to import fertilisers if we started to store urine of entire country, says nitin gadkari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X