കൊട്ടും പാട്ടുമായി ഒരു വിവാഹം; പക്ഷെ വധു മാത്രം ഇല്ല, കരളലിയും ഈ വിവാഹക്കഥ അറിഞ്ഞാൽ
അഹമ്മദാബാദ്: വിവാഹപ്പന്തലിലേക്ക് കുതിരപ്പുറത്ത് എത്തുന്ന വരൻ. പാട്ടും നൃത്തവുമായി വരനൊപ്പം നടന്നു നീങ്ങുന്ന സുഹൃത്തുക്കളും ബന്ധുക്കളും. അലങ്കരിച്ച വലിയ വിവാഹ വേദി. ഗുജറാത്തിലെ ഹിമാന്ത്നഗറിൽ നടന്ന ഒരു വിഹാത്തിന്റെ വിശേഷങ്ങളാണിത്. എല്ലാം ഉണ്ടെങ്കിലും വിവാഹത്തിൽ ഒരാളുടെ മാത്രം കുറവുണ്ടായിരുന്നു. വരൻ താലി ചാർത്തേണ്ട വധുവിന്റെ കുറവ്.
അയജ് ബറോട്ട എന്ന 27കാരന്റെ വിവാഹമാണ് കഴിഞ്ഞ ദിവസം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആഘോഷ പൂർവ്വം നടത്തിയത്. ഭിന്നശേഷിക്കാരനാണ് അജയ് ബറോട്ട്. ഉത്തരേന്ത്യൻ വിവാഹങ്ങളിൽ കാണാറുള്ള പതിവ് ആഘോഷങ്ങളും ചടങ്ങുകളുമൊക്കെ വിവാഹ വേദിയിൽ നടന്നു. എങ്കിലും വധു ഇല്ലാത്ത ഒരു വിവാഹമാണ് നടന്നത്.

വിഷ്ണുഭായ് ബറോട്ട് എന്ന ഗുജറാത്തിലെ ഒരു കോൺട്രാക്ടറുടെ മകനാണ് അജയ് ബറോട്ട്. ചെറുപ്പം മുതലെ ആഘോഷങ്ങളിലെല്ലാം പങ്കെടുക്കാൻ താൽപര്യമുള്ള ആളായിരുന്നു അജയ്. വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോഴെല്ലാം തനിക്കും ഇതുപോലെ ആഘോഷപൂർവ്വമായി വിവാഹം കഴിക്കണമെന്ന ആഗ്രഹം വീട്ടുകാരോട് അജയ് ബറോട്ട് പങ്കുവെച്ചിരുന്നു.
മകന്റെ ആഗ്രഹം നടത്തിക്കൊടുക്കാനായി പിതാവ് ശ്രമിച്ചെങ്കിലും ഭിന്നശേഷിക്കാരനായ യുവാവിന് വധുവിനെ ലഭിക്കാൻ പ്രയാസമാണെന്ന് മനസിലാക്കിയ പിതാവ് വധുവില്ലാതെ തന്നെ എല്ലാ ആഘോഷങ്ങളോടും കൂടി മകന്റെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. 800ൽ അധികം ആളുകളാണ് വധുവില്ലാത്ത വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.
വളരെ ചെറിയ പ്രായത്തിൽ തന്നെ അവന് അമ്മയെ നഷ്ടപ്പെട്ടതാണ്. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അവന് വലിയ ഇഷ്ടമാണ്, ഇപ്പോഴാണ് തന്റെ വിവാഹമെന്നാണ് അവന് അറിയേണ്ടത്. അവന് ഒരു പെൺകുട്ടിയെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ ഉത്തരം നൽകാൻ ഞങ്ങൾ ബുദ്ധിമുട്ടും. അതുകൊണ്ടാണ് അവന്റെ ആഗ്രഹം പൂർത്തികരിക്കാനായി വധുവില്ലാതെ തന്നെ എല്ലാ ചടങ്ങുകളോടും കൂടി വിവാഹ ആഘോഷങ്ങൾ നടത്താൻ തീരുമാനിച്ചത്. സമൂഹം എന്തു പറയുമെന്ന് ചിന്തിക്കാതെ എന്റെ മകന്റെ ആഗ്രഹം പൂർത്തിയാക്കാൻ സാധിച്ചതിൽ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്- വിഷ്ണു ഭായ് പറയുന്നു. ഏതായാലും വധുവില്ലാതെ നടന്ന വിവാഹം സോഷ്യൽ മീഡിയയിലും വൈറലാവുകയാണ്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications