മോദിയുടെ വിജയ ശില്‍പി ഇനി രാഹുലിനൊപ്പം?
ദില്ലി: ഉത്തര്‍പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനയാന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുമെന്ന് സൂചന. ലോകസഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കും ബീഹാര്‍ നിയമസഭ തിരഞ്ഞടുപ്പില്‍ നിതീഷ്‌കുമാറിനും തന്ത്രങ്ങള്‍ മെനഞ്ഞ വ്യക്തിയാണ് പ്രശാന്ത് കിഷോര്‍.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന യോഗത്തില്‍ രാഹുല്‍ഗാന്ധികൊപ്പം പ്രശാന്ത് കിഷോറും പങ്കെടുത്തിരുനെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവ് നിര്‍മല്‍ ഖാത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് പ്രധാനപെട്ട സ്ഥാനം നല്‍കുമെന്നും നിര്‍മല്‍ ഖാത്രി പറഞ്ഞു.
മോദി, മുലായം, മായാവതി എന്നിവരെ പരാജയപെടുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പുകളിലെ പ്രശാന്ത് കിഷോറിന്റെ പരിചയ സമ്പത്ത് കോണ്‍ഗ്രസിന് മുതല്‍കൂട്ടാകുമെന്നും നിര്‍മ്മല്‍ ഖാത്രി കൂട്ടി ചേര്‍ത്തു. പ്രിയങ്ക ഗാന്ധിയെ മുന്‍ നിര്‍ത്തിയായിരിക്കും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് പ്രചരണത്തിനിറങ്ങുക എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതുമായി ബന്ധപെട്ട് ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഖാത്രി വ്യക്തമാക്കി.












Click it and Unblock the Notifications