പ്രധാനമന്ത്രിക്ക് മറുപടിയുമായിപ്രശാന്ത് കിഷോർ; 2024ലെ തെരഞ്ഞെടുപ്പ് അപ്പോൾ കാണാം...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2024 തെരഞ്ഞെടുപ്പ് പരാമർശത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് തന്ത്രഞ്ജൻ പ്രശാന്ത് കിഷോർ. 2022ലെ തെരഞ്ഞെടുപ്പ് വിജയം 2024 ൽ നടക്കാൻ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയാണെന്നായിരുന്നു അഞ്ചു സംസ്ഥാനങ്ങളിലെയും ഫലം വന്ന ശേഷം പ്രധാനമന്ത്രി പ്രതികരിച്ചത്. ഈ പ്രസ്‌താവനക്ക് മറുപടിയുമായാണ് നിലവിൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും 2014ൽ നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് അനലിസ്റ്റുമായ പ്രശാന്ത് കിഷോർ രംഗത്തെത്തിയിരിക്കുന്നത്.
2024ലെ മത്സരം അപ്പോൾ കാണാമെന്നും വിജയം 2024ലാകും തീരുമാനിക്കുകയെന്നും അതിന് നിയമസഭ തെരഞ്ഞെടുപ്പുകളായി ബന്ധമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടി നൽകിയത്. സാഹിബിന് ഇക്കാര്യങ്ങൾ കൃത്യമായി അറിയാം. പ്രതിപക്ഷപാർട്ടികളുടെ മനസിനെ നിയന്ത്രിക്കാനുള്ള നീക്കമാണ് ഇതിലൂടെ അദ്ദേഹം നടത്തുന്നതെന്നും ആരും ഈ തെറ്റായ നരേറ്റീവിന്‍റെ ഭാഗമാകരുതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
{photo-feature}5












Click it and Unblock the Notifications