കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളുകളെ ആക്രമണത്തിന് പ്രേരിപ്പിക്കുന്ന തന്ത്രം വിലപ്പോവില്ല; മമതയ്ക്കെതിരെ നരേന്ദ്രമോദി

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനെയുണ്ടായ അക്രമ സംഭവങ്ങളില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമാക്കി ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസ്. ശനിയാഴ്ച നടന്ന അക്രമങ്ങളില്‍ 5 പേരാണ് മരിച്ചത്. കുച്ച് ബിഹാറില്‍ ആള്‍ക്കൂട്ടത്തിന് നേരെ സിഐഎസ്എഫ് നടത്തിയ വെടിവെയ്പ്പിലായിരുന്നു നാല് പേര് മരിച്ചത്. അക്രമാസക്തരായ ജനങ്ങള്‍ക്ക് നേരെയാണ് വെടിവെപ്പ് നടത്തിയതെന്നാണ് സിഐഎസ്എഫ് വാദം.

ആളുകളെ അക്രമങ്ങള്‍ക്കായി മമത ബാനര്‍ജി പ്രേരിപ്പിച്ചെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം. 'കൂച്ച് ബിഹാറിൽ സംഭവിച്ചത് വളരെ സങ്കടകരമായ കാര്യമാണ്. മരിച്ചവരുടെ കുടുംബങ്ങളോട് എനിക്ക് സഹതാപം ഉണ്ട്. അവരുടെ നിര്യാണത്തിൽ ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. ബിജെപിക്ക് ലഭിക്കുന്ന ജനപിന്തുണ കണ്ട് ദീദിയും അവരുടെ ഗുണ്ടകളും പരിഭ്രാന്തരായി. തന്റെ കസേര തെറിക്കുമെന്ന ഉറപ്പിച്ച അവര്‍ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണ്'-സിലിഗുരിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി ആരോപിച്ചു.

narendramodike

കൂച്ച് ബിഹാറിലെ സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കുന്നു. ദീദിയുടെ അവരുടെ പടയാളികളുടേയും ഗുണ്ടായിസം ബംഗാളില്‍ അനുവദിക്കാന്‍ കഴിയില്ല. സുരക്ഷാ സേനയെ ആക്രമിച്ച് തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള തന്ത്രങ്ങള്‍ നിങ്ങളെ സംരക്ഷിക്കില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ബംഗാളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ അന്തരീക്ഷം മാറ്റേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പോലും കഴിയാത്തത് കേരളം ചെയ്തു | Oneindia Malayalam

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

അതേസമയം, നിരപരാധികള്‍ക്കെതിരെയാണ് കേന്ദ്ര സേന വെടിവെയ്പ്പ് നടത്തിയതെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രതികരണം. കേന്ദ്ര സേനയെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപി നിരപരാധികളെ കൊലയ്ക്ക് കൊടുക്കുകയാണെന്നും അവര്‍ ആരോപിച്ചു. സിഐഎസ്എഫിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ വീടുകള്‍ മമത ബാനര്‍ജി അടങ്ങുന്ന തൃണമൂല്‍ സംഘം ഇന്ന് സന്ദര്‍ശിക്കും. വെടിവെയ്പ്പ് നടന്ന കൂച്ച് ബിഹാറില്‍ സീതാല്‍കുച്ചിയില്‍ കമ്മീഷന്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.

പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം

English summary
strategy of inciting people to attack is worthless; Narendra Modi against mamata banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X