4 വയസ്സുകാരനെ പാഞ്ഞെത്തി കുത്തിത്തെറിപ്പിച്ച് കാള; ഞെട്ടിക്കുന്ന വീഡിയോ..
കൊമ്പുകൊണ്ട് ഇടിച്ച ശേഷം കാള കുട്ടിയെ ചവിട്ടിയിടുന്നതും ദൃശ്യങ്ങളിലുണ്ട്

അലഞ്ഞുതിരഞ് കാളയുടെ കുത്തേറ്റ് 4 വയസ്സുകാരന് പരിക്ക്. കുട്ടിക്ക് ഗുരുതരമായ പരിക്കോടെ ഇപ്പോൾ ആശുപത്രിയിലാണ്.
ഉത്തർപ്രദേശിലെ അലിഗഢിൽ ആണ് കാള നാലുവയസ്സുകാരനെ ഇടിച്ചുതെറിപ്പിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്ൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇന്റർനെറ്റിൽ വൈറലാകുന്ന സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് പോലെ തെരുവിൽ ഒറ്റയ്ക്ക് നിൽക്കുന്ന കുട്ടിക്ക് നേരെ കാള പുറകിൽ നിന്ന് കുത്തുന്നു. നാലു വയസ്സുകാരനെ കൊമ്പുകൊണ്ട് ഇടിച്ച ശേഷം കാള കുട്ടിയെ ചവിട്ടിയിടുന്നത് കാണാം. പിന്നീട് നാലുവയസ്സുകാരന്റെ കൂടെയുണ്ടായിരുന്ന ആളാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ ഇവിടെ നിർത്തി മാറി മിനിറ്റുകൾക്ക് ശേഷമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
സംഭവത്തെത്തുടർന്ന് മുനിസിപ്പൽ കോർപ്പറേഷൻ നടപടി സ്വീകരിച്ചു, പ്രദേശവാസികളിൽ ഭീതി സൃഷ്ടിച്ച കാളയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
മറ്റൊരു വീഡിയോയിൽ, പ്രാദേശിക മുനിസിപ്പൽ ബോഡിയിൽ നിന്നുള്ള 4-5 പേരടങ്ങുന്ന സംഘം ഒരു ട്രക്കിൽ അലഞ്ഞുതിരിയുന്ന കാളയെ തള്ളുന്നത് കാണാം. രണ്ടു പേർ ട്രക്കിനുള്ളിൽ കയറുകൊണ്ട് കാളയെ വലിക്കാൻ ശ്രമിക്കുന്നു, രണ്ടുപേർ കന്നുകാലികളെ വടികൊണ്ട് ഒരു റാമ്പിൽ തള്ളു ന്നു..












Click it and Unblock the Notifications