Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്‍ദോയെ പട്ടി കടിച്ചു' ! നായ സ്‌നേഹിയായ എല്‍ദോസ് കുന്നപ്പള്ളിയെ തെരുവ്‌നായ ആക്രമിച്ചു...

പ്രഭാതസവാരിക്കിടെയായിരുന്നു കുന്നപ്പളിയെ തെരുവ്‌നായ ആക്രമിച്ചത്.

ദില്ലി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി കേരളത്തിലെ തെരുവ്‌നായ സംരക്ഷകനാണെന്ന കാര്യമൊന്നും ദില്ലിയിലെ പട്ടികള്‍ക്കറിയില്ലല്ലോ, കേരളത്തില്‍ തെരുവ്‌നായ അക്രമണങ്ങള്‍ തുടരുമ്പോഴും തെരുവ്‌നായ്ക്കളെ കൊല്ലാന്‍ പാടില്ലെന്ന് പറഞ്ഞ എല്‍ദോസ് കുന്നപ്പള്ളിയെയും ഒടുവില്‍ പട്ടി കടിച്ചു.

ഡിസംബര്‍ 15 വ്യാഴാഴ്ച രാവിലെ ദില്ലി കേരളാ ഹൗസിന് സമീപത്ത് വെച്ചാണ് അദ്ദേഹത്തെ പട്ടി കടിച്ചത്. പ്രഭാതസവാരിക്കിടെയായിരുന്നു കുന്നപ്പളിയെ തെരുവ്‌നായ ആക്രമിച്ചത്. പട്ടിയുടെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കാല്‍ മുട്ടിന് താഴെ പരിക്കേറ്റിട്ടുണ്ട്. ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹത്തിന് കുത്തിവെയ്‌പ്പെടുത്തു.

മേനകാ ഗാന്ധിയെ അനുകൂലിച്ചു

മേനകാ ഗാന്ധിയെ അനുകൂലിച്ചു

നായ്ക്കളെ കൊല്ലുന്നതിനെ രൂക്ഷമായി എതിര്‍ത്തയാളാണ് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ. തെരുവ്‌നായ്ക്കളെ കൊല്ലാന്‍ പാടില്ലെന്ന മേനകാ ഗാന്ധിയുടെ നിലപാടിനെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

പട്ടികള്‍ പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്ന് കരുതി

പട്ടികള്‍ പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്ന് കരുതി

ഡിസംബര്‍ 15 വ്യാഴാഴ്ച രാവിലെ നടക്കാനിറങ്ങിയതായിരുന്നു എല്‍ദോസ് കുന്നപ്പള്ളിയും മറ്റു രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാരും. കേരളാ ഹൗസിന്റെ ഗേറ്റ് കടന്നപ്പോളാണ് പട്ടികളെ കണ്ടത്. കേരളത്തിലെ പട്ടികളെ പോലെ ദില്ലിയിലെ പട്ടികള്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് വിചാരിച്ചാണ് മുന്നോട്ട് നടന്നതെന്നും കുന്നപ്പള്ളി പറഞ്ഞു.

രക്ഷിച്ചത് ഹിന്ദിക്കാര്‍

രക്ഷിച്ചത് ഹിന്ദിക്കാര്‍

മുന്നോട്ട് നടന്ന തന്റെ നേരെ പട്ടികള്‍ പാഞ്ഞടുക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണമായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു. പട്ടികള്‍ കുന്നപ്പള്ളിയുടെ വസ്ത്രങ്ങള്‍ കടിച്ചുകീറുകയും കാല്‍ മുട്ടിന് താഴെ കടിക്കുകയും ചെയ്തു. റോഡിലുണ്ടായിരുന്ന ഹിന്ദിക്കാരാണ് എംഎല്‍എയെ പട്ടികളില്‍ നിന്ന് കൂടുതല്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുത്തിയത്.

ബാക്കി ചികിത്സ കേരളത്തില്‍ വന്ന ശേഷം

ബാക്കി ചികിത്സ കേരളത്തില്‍ വന്ന ശേഷം

പട്ടി കടിയേറ്റ കുന്നപ്പള്ളിയ്ക്ക് ദില്ലിയിലെ ആശുപത്രിയില്‍ നിന്ന കുത്തിവെയ്‌പ്പെടുത്തു. ബാക്കി കുത്തിവെയ്പ്പുകള്‍ കേരളത്തിലെത്തിയ ശേഷം എടുക്കുമെന്നും എംഎല്‍എ അറിയിച്ചു.

ദില്ലിയിലെ പട്ടികളായതിനാല്‍ വിലയുണ്ട്

ദില്ലിയിലെ പട്ടികളായതിനാല്‍ വിലയുണ്ട്

വര്‍ഷം അവസാനിക്കുമ്പോള്‍ ഒരു പട്ടി കടി കൂടി കിട്ടിയെന്ന് ആശ്വസിക്കുകയാണ് താനെന്നും, ദില്ലിയില്‍ വെച്ച് പട്ടി കടിയേറ്റത് കൊണ്ട് അല്‍പം നിലയും വിലയും ഉണ്ടെന്നും, കേരളത്തിലാണെങ്കില്‍ അതുണ്ടാവില്ലെന്നും കുന്നപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+