നവജാത ശിശുവിന്റെ മൃതദേഹം കടിച്ചുകീറി തെരുവ് നായ്ക്കള്‍; കണ്ട് രസിച്ച് നാട്ടുകാര്‍, ദുരന്തം!!
ഒഡീഷയിലെ കൊരാപുത് ജില്ലയിലെ ജെയ്പോറിലുള്ള സബ് ഡിവിഷനല്‍ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം. കുഞ്ഞിന്റെ മൃതദേഹം നായ്ക്കള്‍ കൂട്ടംകൂടി കടിച്ചു തിന്നുന്നത് പലരും കണ്ടിരുന്നു.
കൊരാപുത്: നവജാത ശിശുവിന്റെ മൃതദേഹം കടിച്ചുകീറി തെരുവ് നായ്ക്കള്‍. ആശുപത്രി പരിസരത്താണ് സംഭവം. എന്നാല്‍ കണ്ടു നിന്നവരാരും നായ്ക്കളെ പിന്തിരിപ്പിക്കാന് ശ്രമിച്ചില്ല. പലരും രംഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന തിരക്കിലായിരുന്നു.
ഒഡീഷയിലെ കൊരാപുത് ജില്ലയിലെ ജെയ്പോറിലുള്ള സബ് ഡിവിഷനല്‍ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം. കുഞ്ഞിന്റെ മൃതദേഹം നായ്ക്കള്‍ കൂട്ടംകൂടി കടിച്ചു തിന്നുന്നത് പലരും കണ്ടിരുന്നു. എന്നാല്‍ ആരും നായ്ക്കളെ ഓടിച്ചില്ലെന്നാണ് ലഭിച്ച വിവരമെന്ന് പോലീസ് പറഞ്ഞു.

ആശുപത്രി അധികൃതര്‍ നിഷേധിച്ചു
എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ട ഉടനെ താന്‍ നേരിട്ട് സംഭവസ്ഥലം സന്ദര്‍ശിച്ചെങ്കിലും അത്തരത്തിലൊന്നും കണ്ടെത്തിയില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ സിതാന്‍ശു സതാപതി പറഞ്ഞു.

രോഗികള്‍ക്ക് കുഴപ്പമില്ലെന്ന്
തെരുവ് നായകളെയോ കുഞ്ഞിന്റെ മൃതദേഹമോ കണ്ടെത്താന്‍ സാധിച്ചില്ല. ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ രോഗികളും അവിടെ തന്നെയുണ്ട്. ആവശ്യമെങ്കില്‍ പോലീസിന്റെ സഹായം തേടുമെന്നും സതാപതി പറഞ്ഞു.

തെളിവ് ലഭിച്ചാല്‍ നടപടി
എന്നാല്‍ പ്രദേശവാസികളുടെ മൊബൈല്‍ രേഖകള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. തെളിവ് ലഭിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കും. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ആശുപത്രിയിലുള്ളവരുടെ മൊബൈല്‍ പരിശോധിച്ചു
നിരവധി പ്രദേശവാസികളുടെയും ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും മൊബൈലുകള്‍ പോലീസ് പരിശോധിച്ചു. സംശയകരമായ രംഗങ്ങളൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്. എന്നാല്‍ സംഭവത്തില്‍ പോലീസ് ഇടപെടലുണ്ടായതോടെ രംഗങ്ങള്‍ നീക്കിയോ എന്നാണ് സംശയം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications