യുവതിയെ സഹപ്രവര്‍ത്തകന്‍ കുത്തി, തെരുവ് നായയുടെ സഹായത്തോടെ നാട്ടുകാര്‍ പ്രതിയെ പിടികൂടി!
യുവതിയെ സഹപ്രവര്‍ത്തകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ചെന്നൈയിലെ വെസ്റ്റ് മാമ്പലത്ത് യുവതിയുടെ ഹോസ്റ്റലിന് മുമ്പില്‍ വെച്ചാണ് സംഭവം നടക്കുന്നത്.
ചെന്നൈ; യുവതിയെ സഹപ്രവര്‍ത്തകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ചെന്നൈയിലെ വെസ്റ്റ് മാമ്പലത്ത് യുവതിയുടെ ഹോസ്റ്റലിന് മുമ്പില്‍ വെച്ചാണ് സംഭവം നടക്കുന്നത്. തെരുവ് നായയുടെ സഹായത്തോടെ നാട്ടുകാര്‍ പ്രതിയെ പിടികൂടി.
കൊല്‍ക്കത്ത സ്വദേശിയായ സുചിസ്മിത ബുധനാഴ്ച ഹോസ്റ്റലില്‍ നിന്ന് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് സഹപ്രവര്‍ത്തകന്റെ ആക്രമണം. മുന്‍പ് ജോലി ചെയ്തിരുന്ന കമ്പിനിയിലെ ആര്‍ രഘുനാഥാണ് യുവതിയുടെ വയറിന് കത്തി വെച്ച് കുത്തിയത്.

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തെരുവ് നായയാണ് പിന്തുടര്‍ന്ന് നാട്ടുകാരുടെ കണ്ണില്‍പെടുത്തിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലാണിപ്പോള്‍ സുചിസ്മിത.
മിഞ്ചൂരിലെ ഒരു ഓട്ടോ മൊബൈല്‍ കമ്പിനിയില്‍ ഒരുമിച്ച് ജോലി ചെയ്തവരാണ് സുചിസ്മിതയും രഘുനാഥും. ഇരുവരും തമ്മില്‍ കമ്പിനിയിലുണ്ടായ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.












Click it and Unblock the Notifications