മല്ലൂസിനോടാ കളി... ബോയ്‌കോട്ട് കേരളയെ വെട്ടിച്ച് വിസിറ്റ് കേരള ട്രെന്‍ഡിങ്
തിരുവനന്തപുരം: തെരുവ് നായ വിഷയത്തില്‍ രഞ്ജിനി ഹരിദാസ് അടക്കമുള്ള സെലിബ്രിറ്റികള്‍ തുറന്നുവിട്ട ഭൂതം ആവേശിച്ചത് അന്യ നാട്ടുകാരില്‍ ആയിരുന്നു. സിനിമാക്കാരും മൃഗസ്‌നേഹികളും കേരളത്തിനെതിരെ രംഗത്ത് വന്നപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പുതിയ ഹാഷ്ടാഗുകള്‍ പിറവികൊണ്ടു. അതുമാത്രമോ അവ ട്രെന്‍ഡിങ്ങുമായി.
ഹേറ്റ്‌സ് കേരള, ബോയ്‌കോട്ട് കേരള എന്നീ ഹാഷ്ഗാടുകളില്‍ വലിയ ചര്‍ച്ചകളും സംവാദങ്ങളും വരെ നടന്നു. സഞ്ചാരികള്‍ കേരളത്തെ ഉപേക്ഷിയ്ക്കണമെന്ന് പോലും ആളുകള്‍ പ്രചരിപ്പിച്ചു. എന്താ കാരണം? തെരുവ് നായക്കളെ കൊല്ലുന്നതാണത്രെ.

സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അങ്ങനെയെന്തെങ്കിലും ഉത്തരവിറക്കിയിട്ടുണ്ടോ ഇല്ലയോ എന്നതൊന്നും ഇവര്‍ക്ക് പ്രശ്‌നമല്ല. ആരെങ്കിലും എവിടേയെങ്കിലും തെരുവ് നായ്ക്കളെ കൊല്ലുന്ന ചിത്രങ്ങളെടുത്ത് കേരളത്തിലേതെന്നും പറഞ്ഞ് പോസ്റ്റ് ചെയ്യുകയായിരുന്നു മിക്കവരുടേയും പണി. ഇതിന്റെ പേരില്‍ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ പോലും അരങ്ങേറി.

എന്നാല്‍ മല്ലൂസിനെ തോല്‍പിയ്ക്കാന്‍ ഇവര്‍ വിചാരിച്ചാല്‍ കഴിയുമോ...അതും സോഷ്യല്‍ മീഡിയയിലെ മല്ലൂസിനെ! ഹേറ്റ് കേരളയ്ക്കും, ബോയ്‌കോട്ട് കേരളയ്ക്കും എതിരായി വിസിറ്റ് കേരള, ബോയ്‌കോട്ട് ഹേറ്റ് എന്നീ ഹാഷ്ടാഗുകളുമായി മല്ലൂസ് രംഗത്തെത്തി. അതില്‍ വിസിറ്റ് കേരള കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരുന്നു.

എന്തായാലും ആദ്യ ദിവസങ്ങളിലെ ആവേശമൊന്നും ഹേറ്റ്‌സ് കേരളയ്ക്കും ബോയ്‌കോട്ട് കേരളയ്ക്കും ഒന്നും ഇപ്പോള്‍ ഇല്ല. ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കിത്തുടങ്ങി എന്ന് തോന്നുന്നു.












Click it and Unblock the Notifications