മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറി തിന്നു, ഞെട്ടലോടെ നാട്ടുകാര്‍
വാഹനാപകടത്തിലാണ് ബുദ്ധ സന്യാസിനി മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് എത്തിച്ച മൃതദേഹം ഡോക്ടര്‍മാര്‍ അശ്രദ്ധമായി ആശുപത്രിക്ക് മുന്നില്‍ ഇടുകയായിരുന്നു.
പാറ്റ്ന: തെരുവ് നായയുടെ അക്രമത്തില്‍ നിന്ന് മൃതദേഹത്തിനും രക്ഷയില്ല. വാഹനാപകടത്തില്‍ മരിച്ച ബൂട്ടാന്‍ സ്വദേശിയുടെ മൃതദേഹത്തിനാണ് ദുരവസ്ഥ. ബീഹാറില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ബുദ്ധ സന്യാസിനിയായ പേമ ചോദ മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് മുന്നോടിയായി പേമ ചോദയുടെ മൃതദേഹം മോര്‍ച്ചറിക്ക് മുന്നില്‍ വെച്ചിരിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് തെരുവ് നായ്ക്കള്‍ മൃതദേഹം കടിച്ച് കീറി തിന്നത്.

ബുദ്ധ ആരാധനാ കേന്ദ്രമായ ബോധ്ഗയയിലെ പൂജയില്‍ പങ്കെടുക്കാന്‍ ബൂട്ടാനില്‍ നിന്ന് എത്തിയതായിരുന്നു 53കാരിയായ പേമ ചോദ. സന്യാസിമാര്‍ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ അതിവേഗതത്തില്‍ എത്തിയ ലോറി പേമയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പേമ തല്‍ക്ഷണം മരിച്ചു. ബീഹാര്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹത്തോട് അധികൃതര്‍ അനാദരവ് കാണിച്ചതായി പരാതി ഉയര്‍ന്നു. മൃതദേഹം അശ്രദ്ധമായി ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിച്ചതാണ് തെരുവ് നായകളുടെ ആക്രമണത്തിന് ഇടയായതെന്നാണ് ആക്ഷേപം.

സംഭവത്തില്‍ ബീഹാര്‍ ആരോഗ്യമന്ത്രി തേജ് പ്രതാപ് യാദവ് ജില്ലാ സിവില്‍ സര്ജന് ഹരിനരേയ്ന് സിംഗിനോട് വിശദീകരണം തേടി. 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. ജില്ലാ പൊലീസ് മേധാവിയും അന്വേഷണം തുടങ്ങി.തെരുവ് നായകളുടെ കൊല്ലരുതെന്നാണ് സുപ്രിംകോടതി ഉത്തരവ്. എന്നാല്‍ ഇത്തരത്തില്‍ പോയാല്‍ അക്രമകാരികളായ തെരുവ് നായകളെ തല്ലി കൊല്ലേണ്ടി വരുമെന്ന് നാട്ടുകാര്‍ പറയുന്നു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications