കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറി തിന്നു, ഞെട്ടലോടെ നാട്ടുകാര്‍

വാഹനാപകടത്തിലാണ് ബുദ്ധ സന്യാസിനി മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച മൃതദേഹം ഡോക്ടര്‍മാര്‍ അശ്രദ്ധമായി ആശുപത്രിക്ക് മുന്നില്‍ ഇടുകയായിരുന്നു.

Google Oneindia Malayalam News

പാറ്റ്‌ന: തെരുവ് നായയുടെ അക്രമത്തില്‍ നിന്ന് മൃതദേഹത്തിനും രക്ഷയില്ല. വാഹനാപകടത്തില്‍ മരിച്ച ബൂട്ടാന്‍ സ്വദേശിയുടെ മൃതദേഹത്തിനാണ് ദുരവസ്ഥ. ബീഹാറില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ബുദ്ധ സന്യാസിനിയായ പേമ ചോദ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്നോടിയായി പേമ ചോദയുടെ മൃതദേഹം മോര്‍ച്ചറിക്ക് മുന്നില്‍ വെച്ചിരിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് തെരുവ് നായ്ക്കള്‍ മൃതദേഹം കടിച്ച് കീറി തിന്നത്.

stray Dog

ബുദ്ധ ആരാധനാ കേന്ദ്രമായ ബോധ്ഗയയിലെ പൂജയില്‍ പങ്കെടുക്കാന്‍ ബൂട്ടാനില്‍ നിന്ന് എത്തിയതായിരുന്നു 53കാരിയായ പേമ ചോദ. സന്യാസിമാര്‍ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ അതിവേഗതത്തില്‍ എത്തിയ ലോറി പേമയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പേമ തല്‍ക്ഷണം മരിച്ചു. ബീഹാര്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹത്തോട് അധികൃതര്‍ അനാദരവ് കാണിച്ചതായി പരാതി ഉയര്‍ന്നു. മൃതദേഹം അശ്രദ്ധമായി ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിച്ചതാണ് തെരുവ് നായകളുടെ ആക്രമണത്തിന് ഇടയായതെന്നാണ് ആക്ഷേപം.

Stray Dog attck

സംഭവത്തില്‍ ബീഹാര്‍ ആരോഗ്യമന്ത്രി തേജ് പ്രതാപ് യാദവ് ജില്ലാ സിവില്‍ സര്‍ജന്‍ ഹരിനരേയ്ന്‍ സിംഗിനോട് വിശദീകരണം തേടി. 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. ജില്ലാ പൊലീസ് മേധാവിയും അന്വേഷണം തുടങ്ങി.തെരുവ് നായകളുടെ കൊല്ലരുതെന്നാണ് സുപ്രിംകോടതി ഉത്തരവ്. എന്നാല്‍ ഇത്തരത്തില്‍ പോയാല്‍ അക്രമകാരികളായ തെരുവ് നായകളെ തല്ലി കൊല്ലേണ്ടി വരുമെന്ന് നാട്ടുകാര്‍ പറയുന്നു.

English summary
Taking serious note of the incident, Bihar health minister Tej Pratap Yadav has asked the district civil surgeon Harinarain Singh to submit an explanation within 48 hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X