സ്ട്രീമിംഗ് കിംഗ് ജിയോ ടിവിയെ വീഴ്ത്താന്‍ ഡിസ്‌നി: പുതിയ പ്ലാന്‍ ഇങ്ങനെ, നേരിടാന്‍ മുകേഷ് അംബാനി
മുംബൈ: ഇന്ത്യന്‍ സ്ട്രീമിംഗ് മേഖലയില്‍ ഡിസ്‌നിയും ആമസോണും കൈയ്യടക്കി വെച്ചിരുന്ന ആധിപത്യം ഒന്നാകെ മുകേഷ് അംബാനി നേരത്തെ തകര്‍ത്തിരുന്നു. അതും ചുരുങ്ങിയ കാലം കൊണ്ടായിരുന്നു വളര്‍ച്ച. ഇപ്പോഴിതാ ഡിസ്‌നി ജിയോ ടിവിക്കെതിരെ തിരിച്ചടിക്ക് ഒരുങ്ങുകയാണ്. ജിയോ ടിവിയുടെ വളര്‍ച്ചയ്ക്ക് കാരണമായത് ഇന്ത്യയിലെ ക്രിക്കറ്റ് മത്സരങ്ങള്‍ സൗജന്യമായി സംപ്രേഷണം ചെയ്താണ്.
അതേ പാതയിലേക്ക് വരികയാണ് ഡിസ്‌നി. സൗജന്യമായി ക്രിക്കറ്റ് മത്സരങ്ങള്‍ അവരും പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ഏഷ്യാ കപ്പും, ക്രിക്കറ്റ് ലോകകപ്പും, മൊബൈലില്‍ സൗജന്യമായി കാണാന്‍ സാധിക്കും.ജിയോ ടിവി സൗജന്യമായി ക്രിക്കറ്റ് മത്സരങ്ങള്‍ സ്ട്രീം ചെയ്തതോടെ ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. ഐപിഎല്‍ മത്സരങ്ങള്‍ ജിയോ ടിവിയില്‍ സ്ട്രീം ചെയ്ത് തുടങ്ങിയിരുന്നു.

ഹോട്ട്‌സ്റ്റാര്‍ അവരുടെ ഏറ്റവും വലിയ കരുത്ത് ഐപിഎല്‍ ക്രിക്കറ്റാണെന്ന് തിരിച്ചറിഞ്ഞില്ലെന്ന് വേണം കരുതാന്‍. പല സബ്‌സ്‌ക്രൈബര്‍മാരും ഹോട്ട്‌സ്റ്റാറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ഉപേക്ഷിച്ചിരുന്നു. ഇതോടെ കമ്പനി വീണ്ടും ലാഭകരമാകാന്‍ വേണ്ടിയാണ് സൗജന്യ സ്ട്രീമിംഗ് ആരംഭിക്കാന്‍ പോകുന്നത്. പഴയ യൂസര്‍മാര്‍ എല്ലാം തിരിച്ചെത്തണമെന്നാണ് ഡിസ്‌നി ആഗ്രഹിക്കുന്നത്. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് ജിയോ ടിവിക്ക് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ വര്‍ഷം ഡിസ്‌നി ഹോട്ട്‌സ്റ്റാറിനായിരുന്നു ഏറ്റവും കൂടുതല്‍ യൂസര്‍മാരെ ലഭിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 2022 മാര്‍ച്ചിന് ശേഷം പല യൂസര്‍മാരും സബ്‌സ്‌ക്രിപ്ഷന്‍ ഉപേക്ഷിച്ചു. ഇതോടെ 41.5 മില്യണ്‍ യുഎസ് ഡോളറാണ് കമ്പനിക്ക് നഷ്ടം വന്നത്. ഒക്ടോബറിനും ജൂലായിക്കും ഇടയില്‍ വലിയ തോതില്‍ ഡിസ്‌നിക്ക് യൂസര്‍മാരെ ഇന്ത്യയില്‍ നഷ്ടമായി. ഇതോടെ കമ്പനി ശരിക്കും സമ്മര്‍ദത്തിലായി.
ലാഭത്തിലേക്ക് തിരിച്ചെത്താന്‍ സൗജന്യ സ്ട്രീമിംഗ് മാത്രമേ ഓപ്ഷനുള്ളൂ എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് കമ്പനി. അവരുടെ പ്രീമിയം കണ്ടന്റ് ഇനിയും കാണാന്‍ യൂസര്‍മാര്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഡിസ്‌നി. അതേസമയം ഡിസ്‌നി വിചാരിച്ചത് പോലെ കാര്യങ്ങളൊന്നും വന്നില്ല. യൂസര്‍മാരില്‍ പലരും കണ്ടന്റ് കാണാനായി തിരിച്ചെത്തിയില്ല. ക്രിക്കറ്റ് ഇല്ലാതായതോടെ സബ്‌സ്‌ക്രിപ്ഷന്‍ യൂസര്‍മാര്‍ ഉപേക്ഷിച്ചു. ഇതോടെ തത്സമയ സംപ്രേഷണം മാത്രമായി കമ്പനിക്ക് മുന്നില്‍ ചെയ്യാന്‍ സാധിക്കുന്ന കാര്യം.
ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ കാണികളുടെ എണ്ണം 50 മില്യണ്‍ എത്തുമെന്നാണ് ഡിസ്‌നി പ്രതീക്ഷിക്കുന്നത്. ഇത് മുകേഷ് അംബാനിയുടെ ജിയോ സിനിമയിലെ വ്യൂവര്‍ഷിപ്പിനേക്കാള്‍ 56 ശതമാനം അധികമാണ്. 2020ലാണ് കമ്പനി പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ കൊണ്ടുവന്നത്. 100 മില്യണ്‍ യൂസര്‍മാരെ ഇത് കൊണ്ടുവരുമെന്നും കരുതി. എന്നാല്‍ പ്രതീക്ഷ തെറ്റുകയാണ് ചെയ്തത്. ജിയോ സിനിമ 2.9 ബില്യണ് സ്ട്രീമിംഗ് അവകാശം വാങ്ങിയതോടെ 21 മില്യണോളം സബ്‌സ്‌ക്രൈബര്‍മാരെയാണ് ഹോട്ട്‌സ്റ്റാറിന് ജൂലായില്‍ കുറച്ചത്.












Click it and Unblock the Notifications