കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിവിട്ട് ദക്ഷിണേന്ത്യൻ നഗരങ്ങൾ: ബെംഗളൂരുവിൽ 33 മണിക്കൂർ സമ്പൂർണ്ണ ലോക്ക്ഡൌൺ, മധുരൈയിൽ 7 ഏഴ് ദിവസം

Google Oneindia Malayalam News

ബെംഗളൂരു: കൊറോണ വൈറസ് വ്യാപനം വേഗത്തിലായതോടെ പല ദക്ഷിണേന്ത്യൻ നഗരങ്ങളും ലോക്ക്ഡൌൺ ഭീഷണിയിലേക്ക്. കർണാടകത്തിൽ ബെംഗളൂരുവിൽ 33 മണിക്കൂർ നീളുന്ന ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് ലോക്ക്ഡൌൺ അവസാനിക്കുക. ശനിയാഴ്ച രാത്രി എട്ട് മണി മുതലാണ് ലോക്ക്ഡൌൺ ആരംഭിക്കുന്നത്. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവുവാണ് ലോക്ക്ഡൌൺ പ്രഖ്യാപനം നടത്തുന്നത്. ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ഇളവുകൾ ആവശ്യപ്പെടരുതെന്നും എല്ലാവരുടെയും താൽപ്പര്യപ്രകാരമാണ് കർശന ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 തിരുവനന്തപുരത്ത് ഡെലിവറി ബോയ്ക്ക് കൊവിഡ്! തലസ്ഥാനത്ത് ആശങ്ക കനക്കുന്നു തിരുവനന്തപുരത്ത് ഡെലിവറി ബോയ്ക്ക് കൊവിഡ്! തലസ്ഥാനത്ത് ആശങ്ക കനക്കുന്നു

കഴിഞ്ഞ ഒരാഴ്ചയായി കർണാടകത്തിൽ റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് 18000 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജൂൺ 28നും ജൂലൈ രണ്ടിനുമിടയിൽ പ്രതിദിനം 1000 ലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് തന്നെ ബെംഗളൂരു കേന്ദ്രീകരിച്ചാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നഗരത്തിൽ മാത്രം 900 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേസുകളിൽ റിപ്പോർട്ട് ചെയ്യുന്നതിൽ ഏഴാമതാണ് ബെംഗളൂരുവിന്റെ സ്ഥാനം.

bengaluru1-1589

1839പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ബംഗളുരുവിൽ മാത്രം 1172 കോവിഡ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഈ കേസുകളുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 7250പേരാണ് ബംഗളുരുവിൽ നിലവിൽ ചികിത്സയിൽ ഉള്ളത്. 300 പേരാണ് രോഗം ബാധിച്ച് ഇതിനകം മരണമടഞ്ഞിട്ടുള്ളത്. ശനിയാഴ്ച മാത്രം 42മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കൊറോണ വൈറസ് പരിശോധനയുടെ തോത് വീണ്ടും ഉയർത്തിയിട്ടുണ്ട്.

തമിഴ്നാട്ടിൽ മധുരൈയിൽ ജൂൺ ആറ് മുതൽ 12 വകരെ സമ്പൂർണ്ണ ലോക്ക്ഡൌണാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മധുരൈ കോർപ്പറേഷന്റെ പരിധിയിലാണ് ലോക്ക്ഡൌൺ പ്രാബല്യത്തിൽ വരിക. ചെന്നൈയിൽ ജൂലൈ ആറ് മുതൽ രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെ ഹോട്ടലുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പാഴ്സൽ സർവീസിന് മാത്രമാണ് അനുമതി. ഫോൺ വഴി ബുക്ക് ചെയ്താൽ ഡെലിവറി ബോയ്ക്ക് ഭക്ഷണം വീട്ടിലെത്തിക്കാൻ സാധിക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെ പച്ചക്കറി- പലചരക്ക് സാധനങ്ങൾ വിൽക്കുന്നതിന് അനുമതിയുണ്ട്.

English summary
Strict 33-hour lockdown in Bengaluru, restrictions extended in Madurai till July 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X