ഇടതുപക്ഷ തീവ്രവാദത്തിനെതിരെ പ്രചാരണം നടത്തണം: അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും ഷാ
ദില്ലി: അടുത്ത ആറുമാസത്തിനുള്ളില്‍ രാജ്യത്തെ ഇടതുപക്ഷ തീവ്രവാദത്തിനെതിരെ ഫലപ്രദവും നിര്‍ണ്ണായകവുമായ ഇടപെടലുകള്‍ നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെയും അവര്‍ക്ക് സഹായം ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരിലെ തീവ്രവാദികളോടും മധ്യ ഇന്ത്യയിലെ മാവോയിസ്റ്റ് വിമതരോടും മാത്രല്ല അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെയും ശക്തമായി പോരാടണമെന്ന് സിആര്‍പിഎഫിനോട് അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. അര്‍ബന്‍ നക്സലുകളോട് തങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള അനുഭാവം കാണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുന്നു.

ഇടതുപക്ഷ അക്രമത്തെ പ്രത്യയശാസ്ത്രമായി കണക്കാക്കി, വഞ്ചിതരായ ആളുകളെ മറ്റുള്ളവരെ കൊല്ലാന്‍ ഉപയോഗിക്കുകയാണ്.
ഈ നഗര മാവോയിസ്റ്റുകളെ ഞാന്‍ പ്രത്യയശാസ്ത്രജ്ഞരായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രോത്രമേഖലയില്‍ ഭീകരത അഴിച്ചുവിടുകയും പാവപ്പെട്ട ആദിവാസി ജനതയെ ഉപയോഗിക്കുകയും ചെയ്യുന്ന ഇവരോടും ഇവരുടെ ഏജന്റുമാരോടും ഞങ്ങള്‍ക്ക് യാതൊരു സഹതാപവുമില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications