കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക പീഡന ഇരകളുടെ വൈദ്യപരിശോധനയ്ക്ക് മാർഗനിർദ്ദേശവുമായി ആഭ്യന്തര വകുപ്പ്; ടുഫിംഗർ ടെസ്റ്റ് വേണ്ട

  • By Desk
Google Oneindia Malayalam News

ദില്ലി: ലൈംഗിക പീഡനത്തിന് ഇരയാകുന്നവരിൽ ടൂ ഫിംഗർ ടെസ്റ്റ് ഉൾപ്പെടെയുള്ള പ്രാകൃത പരിശോധനകൾ നടത്തരുതെന്ന് നിർദ്ദേശം. ലൈംഗിക പീഡന ഇരകളെ പരിശോധിക്കുന്ന ഡോക്ടർമാർക്കായി ആഭ്യന്തരമന്ത്രാലയം മാർഗനിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. ഛഢീഗഡ്‌ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയാണ് മാർഗ നിർദ്ദേശം തയാറാക്കിയത്.

സലിം കുമാറും 30 പേരും വീട്ടിൽ കുടുങ്ങിക്കിടക്കുന്നു; സഹായം അഭ്യർത്ഥിച്ച് നടൻസലിം കുമാറും 30 പേരും വീട്ടിൽ കുടുങ്ങിക്കിടക്കുന്നു; സഹായം അഭ്യർത്ഥിച്ച് നടൻ

രോഗികൾക്ക് ചികിസ്തയും കൗൺസിലിങ്ങും നടത്തുന്നതിനോടൊപ്പം കേസന്വേഷണത്തെ സഹായിക്കുന്ന കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും വേണം. ഇത് കോടതിയിലെത്തുമ്പോൾ കേസ് ബലപ്പെടുത്തുകയും ഇരയ്ക്ക് നീതി ലഭ്യമാക്കാനും സഹായിക്കും. എല്ലാ സംസ്ഥാനങ്ങളിലേയും പോലീസ് മേധാവികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗ നിർദ്ദേശങ്ങൾ അയച്ചിട്ടുണ്ട്.

rape

പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ ഡോക്ടർമാർ രണ്ട് വിരൽ ഉപയോഗിച്ച് നടത്തുന്ന പരിശോധനയാണ് ടു ഫിംഗർ ടെസ്റ്റ്. വിരലുകൾ ഉള്ളിലേക്കിട്ട് കന്യാചർമം പരിശോധിക്കുന്ന അശാസ്ത്രീയ രീതിയാണ് ഇത്. എന്നാൽ ഇരയുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ് ഇതെന്ന് ആരോപിച്ച് സുപ്രീം കോടതി ടു ഫിംഗർ ടെസ്റ്റിന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ പലസംസ്ഥാനങ്ങളിലും ഈ പ്രാകൃത രീതി ഇപ്പോഴും തുടരുന്നുണ്ട്.

English summary
Strict no to 'two-finger-test', states MHA in guidelines for doctors dealing with rape victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X