തമിഴ്നാട്ടില്‍ പണിമുടക്ക് പരാജയം
ചെന്നൈ: തമിഴ്നാട്ടില്‍ ദേശീയ പണിമുടക്ക് പരാജയമെന്ന് റിപ്പോര്‍ട്ട്. തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരസമിതിയ പണിമുടക്ക് സാധാരണക്കാരുടെ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് ഇതുവരെ ലഭിച്ച വിവരങ്ങളില്‍ നിന്നും അറിയാന്‍ സാധിച്ചത്.
12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി യൂണിയന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. വളരെ കുറച്ച് സര്‍ക്കാര്‍ ബസ്സുകള്‍ മാത്രമേ യാത്ര നടത്തിയുള്ളൂ എന്നത് മാത്രമായിരുന്നു തമിഴ്നാട്ടില്‍ നേരിട്ട പ്രശ്നം. വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂളുകളും സാധാരണപോലെ തന്നെ തുറന്ന് പ്രവര്‍ത്തിച്ചു.

പണിമുടക്ക് ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. പണിമുടക്കില്‍ ബാങ്ക് ജീവനക്കാരുടെയും പിന്തുണയുണ്ടായിരുന്ന കാരണമാണ് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നിലച്ചത്. ദേശീയ പണിമുടക്കില്‍ തൊഴിലാളികള്‍ ഉന്നയിച്ച 12 ആവശ്യങ്ങള്‍ക്ക് ബാങ്ക് ജീനക്കാരുടെ പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു.
സംസ്ഥാനത്തെ ഫാക്ടറികളുടെയും മറ്റു വ്യവസായശാലകളുടെയും പ്രവര്‍ത്തനത്തെ പണിമുടക്ക് ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്ന ബസ്സുകള്‍ സര്‍വ്വീസ് നടത്താതിരുന്നത് ജനങ്ങളെ ബാധിച്ചു. എന്നാല്‍ കേരളത്തില്‍ ദേശീയ പണിമുടക്ക് പൂര്‍ണമാണ് എന്നാണ് റിപ്പോര്‍ട്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications