കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ പണിമുടക്ക് പരാജയം

  • By ഭദ്ര
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ദേശീയ പണിമുടക്ക് പരാജയമെന്ന് റിപ്പോര്‍ട്ട്. തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരസമിതിയ പണിമുടക്ക് സാധാരണക്കാരുടെ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് ഇതുവരെ ലഭിച്ച വിവരങ്ങളില്‍ നിന്നും അറിയാന്‍ സാധിച്ചത്.

12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി യൂണിയന്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. വളരെ കുറച്ച് സര്‍ക്കാര്‍ ബസ്സുകള്‍ മാത്രമേ യാത്ര നടത്തിയുള്ളൂ എന്നത് മാത്രമായിരുന്നു തമിഴ്‌നാട്ടില്‍ നേരിട്ട പ്രശ്‌നം. വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂളുകളും സാധാരണപോലെ തന്നെ തുറന്ന് പ്രവര്‍ത്തിച്ചു.

tamil-nadu

പണിമുടക്ക് ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. പണിമുടക്കില്‍ ബാങ്ക് ജീവനക്കാരുടെയും പിന്തുണയുണ്ടായിരുന്ന കാരണമാണ് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നിലച്ചത്. ദേശീയ പണിമുടക്കില്‍ തൊഴിലാളികള്‍ ഉന്നയിച്ച 12 ആവശ്യങ്ങള്‍ക്ക് ബാങ്ക് ജീനക്കാരുടെ പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു.

സംസ്ഥാനത്തെ ഫാക്ടറികളുടെയും മറ്റു വ്യവസായശാലകളുടെയും പ്രവര്‍ത്തനത്തെ പണിമുടക്ക് ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്ന ബസ്സുകള്‍ സര്‍വ്വീസ് നടത്താതിരുന്നത് ജനങ്ങളെ ബാധിച്ചു. എന്നാല്‍ കേരളത്തില്‍ ദേശീയ പണിമുടക്ക് പൂര്‍ണമാണ് എന്നാണ് റിപ്പോര്‍ട്ട്.

English summary
Normal life was largely not affected in Tamil Nadu owing to the nationwide strike by major trade unions protesting against the central government's anti-labour and economic policies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X