ആര്ത്തവമായിട്ടും അടിവസ്ത്രവും സാനിറ്ററി പാഡും അഴിപ്പിച്ചു,എസ്എഫ്ഐക്കാരിയോട് പോലീസുകാര്‍ ചെയ്തത്...
എന്‍ഡിടിവിയിലെ അഭിപ്രായ കോളത്തിലാണ് വൃന്ദ കാരാട്ട് ബംഗാളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടി വന്ന അനുഭവം വ്യക്തമാക്കിയിരിക്കുന്നത്.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ നാല് വിദ്യാര്‍ത്ഥിനികളെ പോലീസ് അതിക്രൂരമായി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ രാജ്യസഭാംഗവുമായ വൃന്ദ കാരാട്ട്. മമതാ സര്‍ക്കാരിന്റെ അദ്ധ്യാപക നിയമനത്തിലെ അഴിമതിക്കെതിരെ സമരം ചെയ്തവരെയാണ് പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചത്.
എന്‍ഡിടിവിയിലെ അഭിപ്രായ കോളത്തിലാണ് വൃന്ദ കാരാട്ട് ബംഗാളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടി വന്ന അനുഭവം വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥി സമരങ്ങളെയും തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെയും ഇല്ലാതാക്കുമെന്ന മമതാ ബാനര്‍ജിയുടെ അനുനായികളാണ് ബംഗാള്‍ പോലീസിലെന്നും അവര്‍ ആരോപിച്ചു.

വ്യാപക പ്രതിഷേധം...
സംസ്ഥാനത്തെ പ്രൈമറി സ്കൂള്‍ അദ്ധ്യാപക നിയമനത്തില്‍ അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നത്. എസ്എഫ്ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി-യുവജന സംഘടനകളും സര്‍ക്കാരിനെതിരെ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു.

ക്രൂരമായ മര്‍ദ്ദനം...
മാര്‍ച്ച് 9ന് എസ്എഫ്ഐ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ സമരത്തെ അതിക്രൂരമായാണ് പോലീസ് നേരിട്ടത്. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പോലീസ് അതിക്രമം. പെണ്‍കുട്ടികളടക്കമുള്ള ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്കാണ് പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.

ക്രൂരമായ മര്‍ദ്ദനം...
സമരത്തില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ പെണ്‍കുട്ടികളുമുണ്ടായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത നാല് പെണ്‍കുട്ടികള്‍ക്കാണ് അതിക്രൂരമായി പീഡനം നേരിടേണ്ടി വന്നത്. വിദ്യാര്‍ത്ഥികളെ അതിക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിനിരയാക്കിയെന്നാണ് വൃന്ദ കാരാട്ട് എഴുതിയിരിക്കുന്നത്.

നഗ്നയാക്കി...
വനിതാ പോലീസുകാരാണ് പെണ്‍കുട്ടികളെ സ്റ്റേഷനില്‍ വെച്ച് അപമാനിച്ചത്. കസ്റ്റഡിയിലെടുത്ത നാലു പെണ്‍കുട്ടികളെയാണ് സ്റ്റേഷനുള്ളിലെ സെര്‍ച്ച് റൂമില്‍ കൊണ്ടുപോയി പരിശോധിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഭീകരവാദികളെ പോലെയാണ് പെണ്‍കുട്ടികളോട് പോലീസുകാര്‍ പെരുമാറിയതെന്നും ആരോപണമുണ്ട്. സെര്‍ച്ച് റൂമില്‍ കൊണ്ടുപോയ പെണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നു.

ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും...
നാല് പെണ്‍കുട്ടികളുടെയും വസ്ത്രം അഴിപ്പിച്ച വനിതാ പോലീസുദ്യോഗസ്ഥര്‍ അടിവസ്ത്രം വരെ നിര്‍ബന്ധിച്ച് അഴിപ്പിച്ചു. എല്ലാം പരിശോധിക്കണമെന്ന് പറഞ്ഞായിരുന്നു പോലീസുകാരുടെ ഈ ക്രൂരവിനോദം. ഇതിലൊരു പെണ്‍കുട്ടി തനിക്ക് ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് അടിവസ്ത്രവും, സാനിറ്ററി പാഡും അഴിപ്പിച്ചെന്നും പരാതിയുണ്ട്.

ഛത്തീസ്ഗഢിലും...
മമതാ സര്‍ക്കാരിന്റെ പോലീസ് ചെയ്തത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്നും വൃന്ദ കാരാട്ട് പറയുന്നു. മുന്‍പ് ഛത്തീസ്ഗഢിലെ ബിജെപി ഭരണക്കാലത്ത് സാമൂഹിക പ്രവര്‍ത്തകയായ സോണി സൂറിയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയ പോലീസുകാരെ പോലെയാണ് ബംഗാളിലെ പോലീസും പ്രവര്‍ത്തിക്കുന്നതെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.

അന്വേഷണം നടക്കുന്നു...
എസ്എഫ്ഐ പ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്ന അതിക്രൂര മര്‍ദ്ദനത്തിനെതിരെയും അപമാനിച്ചതിനെതിരെയും ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിച്ച കമ്മീഷന് സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications