ദില്ലി, നോയിഡ, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ ശക്തമായ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി
ദില്ലി: നോയിഡ, ദില്ലി, ജമ്മു കാശ്മീര്‍ എന്നിവടങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയപ്പോള്‍ കശ്മീര്‍, ദില്ലി - എന്‍സിആര്‍, മറ്റ് പ്രദേശങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍ - തജിക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളാണ്. രാവിലെ 9.46 ഓടെയാണ് ഭൂകമ്പം ഉണ്ടായത്, ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 181 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

അഫ്ഗാനിസ്ഥാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെ വിളിച്ച് ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു. ജമ്മു കശ്മീരില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടപ്പോള്‍ നിരവധി പേര്‍ വീഡിയോ ട്വീറ്റ് ചെയ്തു.
Recommended Video
ഇന്ന് രാവിലെ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പത്തെത്തുടര്‍ന്ന് ജീവനാശമോ സ്വത്ത് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.












Click it and Unblock the Notifications