Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാമി നാരായണന് മേക്കോവര്‍: ആര്‍എസ്എസ്സിന്റെ കാക്കി ട്രൗസറും വെള്ള ഷര്‍ട്ടും; പ്രതിഷേധം ശക്തം

അഹമ്മദാബാദ്: വിവാദങ്ങള്‍ക്ക് ഇടവേള നല്‍കാതെ രാഷ്ട്രീയ സ്വയംസേവക്. ഗുജറാത്തിലെ ഒരുവിഭാഗത്തിന്റെ ആരാധനമൂര്‍ത്തിയായ സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ വിഗ്രഹത്തിന് ആര്‍എസ്എസ് യൂണിഫോം അണിയിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ആയിരക്കണക്കിന് ആളുകളുടെ ആരാധനാ മൂര്‍ത്തിയായ പ്രതിഷ്ടയുടെ കൈയ്യില്‍ ദേശീയപതാകയും പിടിപ്പിച്ചുകൊണ്ടാണ് ആര്‍എസ്എസ് രാജ്യസ്‌നേഹം പ്രകടമാക്കിയിട്ടുള്ളത്. സൂറത്തിലെ ലസ്‌കന പ്രദേശത്താണ് വിവാദത്തിനാധാരമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ആര്‍എസ്എസിന്റെ വസ്ത്രമായ വെളള ഷര്‍ട്ടും കാക്കി ട്രൗസറും കറുത്ത തൊപ്പിയുമണിയിച്ച വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇതിനകം തന്നെ വൈറലായിരിക്കുകയാണ്. ഹിന്ദു വിഭാഗങ്ങളിലെ പലനേതാക്കളും ആര്‍എസ്എസ് നടപടികള്‍ക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു.

swaminarayana

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വിശ്വാസി സമര്‍പ്പിച്ച വസ്ത്രങ്ങളാണ് വിഗ്രഹത്തെ അണിയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ഭക്തര്‍ സമ്മാനിക്കുന്ന പലതരത്തിലുള്ള വസ്ത്രങ്ങളും വിഗ്രഹത്തെ അണിയിക്കാറുണ്ട്. എന്നാല്‍ വിവാദങ്ങളുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ പറയുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ നിന്ന് ക്ഷേത്രാധികാരികള്‍ വിട്ടുനില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിംഗ് വഖേല ആവശ്യപ്പെട്ടു. ദൈവത്തെ കാക്കിയണിയിച്ചുകൊണ്ട് നിങ്ങളെന്താണ് തെളിയിക്കാന്‍ ശ്രമിച്ചതെന്നും ചോദിച്ച അദ്ദേഹം ഇന്ന് ആര്‍എസ്എസിന്റെ യൂണിഫോം അണിയിച്ചവര്‍ നാളെ ബിജെപിയുടെ യൂണിഫോം അണിയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+