കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനക്കും പാകിസ്താനും മുന്നറിയിപ്പ്; രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്നവർക്ക് തക്ക മറുപടി: മോദി

Google Oneindia Malayalam News

ദില്ലി: അതിർത്തി വിഷയങ്ങളില്‍ പാകിസ്താനും ചൈനക്കും ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ സുരക്ഷയാണ് വലുതെന്നും അതിന് വെല്ലുവിളി ഉയർത്തുന്ന ശക്തികള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദീപാവലി ആഘോഷിക്കാന്‍ ജയ്സാല്‍മീറിലെ (രാജസ്ഥാന്‍) പട്ടാള ക്യാമ്പില്‍ എത്തിയ പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ശത്രുക്കളെ അവരുടെ കേന്ദ്രങ്ങളിലെത്തി വകവരുത്താന്‍ സൈന്യം സുസജ്ഞമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോംഗെവാലയിലെ പോരാട്ടത്തേയും മോദി അനുസ്മരിച്ചു. പാക് സൈന്യത്തിന്‍റെ ഭാഗത്ത് നിന്നും ആക്രമണം നടന്ന ലോംഗെവാലയില്‍ ഇന്ത്യന്‍ സൈന്യം വലിയ ​ശൗര്യം പ്രകടിപ്പിച്ചെന്നും മോദി പറഞ്ഞു. പാകിസ്താനെതിരെ ആഞ്ഞടിച്ച നമ്മുടെ സൈന്യം തക്കതായ മറുപടി നല്‍കി. ലോഗെവാല യുദ്ധം നമ്മുടെ സൈനിക ശേഷി തെളിയിക്കുന്നതായിരുന്നുവെന്നും മോദി പറഞ്ഞു. സമാനതകളില്ലാത്ത ധൈര്യം ഉള്ളവരാണ് നമ്മുടെ സൈനികർ. അതിർത്തിയില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ ഒരു ശക്തിക്കുമാകില്ല. മറ്റ് മേഖലകളെ പോലെ പ്രതിരോദ രംഗത്തേയും സ്വയം പര്യാപ്തമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

modi

പാകിസ്ഥാന് സൈന്യത്തിന് ഇന്ത്യ തക്കതായ മറുപടി നല്‍കി. കഴിഞ്ഞ തവണ സിയാച്ചിനില്‍ ദിപാവലി ആഘോഷിച്ചതിനെ തുടർന്ന് പലരും എന്നെ വിമർശിച്ചു. പക്ഷെ സൈനികരാണ് രാജ്യത്തിന്‍റെ സമ്പത്ത്. ജവാന്‍മാർക്കൊപ്പമുള്ളപ്പോഴാണ് തന്‍റെ ദീപാവലി ആഘോഷം പൂർണ്ണമാകുന്നത്. മധുരം കൈമാറുന്നതിനൊപ്പം രാജ്യത്തിന്‍റെ സ്നേഹവും അവർക്ക് കൈമാറുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാജ്ഞലികള്‍ ആർപ്പിച്ച അദ്ദേഹം ഇത്തവണ ദീപാവലി ദിനത്തില്‍ സൈനികര്‍ക്കായി എല്ലാവരും ഒരു ദീപം തെളിയിക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ മോദി വ്യക്തമാക്കി.

2014ൽ ആദ്യമായി പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് മുതല്‍ കഴിഞ്ഞ ആറ് വര്‍ഷമായി സെനികര്‍ക്കൊപ്പമാണ് നരേന്ദ്ര മോദി ദീപാവലി ആഘോഷിക്കുന്നത്. പ്രതിരോധ മേധാവി ബിപിന്‍ റാവത്ത്, കരസേന മേധാവി എം.എം നരവണെ ബി.എസ്.എഫ് മേധാവി ജനറല്‍ രാകേഷ് അസ്താന എന്നിവരും പ്രധാനമന്ത്രിയുടെ ജയ്സാല്‍മീർ സന്ദർശനത്തിന്‍റെ ഭാഗമായിരുന്നു.

ഇന്നലെ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടഭ്യര്‍ഥിച്ച സ്ഥാനാര്‍ത്ഥി നേരം വെളുത്തപ്പോള്‍ ബിജെപി സ്ഥാനാർത്ഥിഇന്നലെ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടഭ്യര്‍ഥിച്ച സ്ഥാനാര്‍ത്ഥി നേരം വെളുത്തപ്പോള്‍ ബിജെപി സ്ഥാനാർത്ഥി

Recommended Video

cmsvideo
In Video, Indian Missiles, Rockets Score Direct Hits On Pak Bunkers

 തോറ്റാലും ഇറങ്ങിപോകില്ല , ട്രംപ് പ്രസിഡന്റായി രണ്ടാം തവണയും എത്തും , വൈറ്റ് ഹൗസില്‍ മുന്നൊരുക്കം ! ! തോറ്റാലും ഇറങ്ങിപോകില്ല , ട്രംപ് പ്രസിഡന്റായി രണ്ടാം തവണയും എത്തും , വൈറ്റ് ഹൗസില്‍ മുന്നൊരുക്കം ! !

English summary
strong response will be given if national security is challenged; Prime Minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X