Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്‌സി/എസ്ടി വിഭാഗക്കാരുടെ സ്ഥാനക്കയറ്റം; സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് കോടതി

ദില്ലി: പട്ടിക ജാതി, പട്ടിക വര്‍ഗ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കേണ്ട ബാധ്യത സര്‍ക്കാരുകള്‍ക്കില്ലെന്ന് സുപ്രീം കോടതി. ഉന്നത തസ്തികകളില്‍ പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി ജോലിസ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കണമെന്ന് ആവശ്യപെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.

സംവരണം സംബന്ധിച്ച നയരൂപീകരണത്തിന് നിര്‍ദേശിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വനിതകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ അല്ലെങ്കില്‍ വിചാരണ തടവുകാരുടെയോ തടവുകാരുടേയോ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങല്‍ കോടതി നല്‍കാറുണ്ട്. എന്നാല്‍ ഇതുപോലൊരു കേസല്ല ഇതെന്ന് കോടതി വ്യക്തമാക്കി.

Supreme Court

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാരുടെ ജോലി സ്ഥാനക്കയറ്റത്തില്‍ നിലവിലെ നിയമമനുസരിച്ച് സംവരണം അവകാശപ്പെടാന്‍ കോടതിക്ക് കഴിയില്ല. ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരുകളാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദീപക്ക് മിശ്ര, പ്രഭുല്ല സി പന്ത്, എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

നേരത്തെ ബാങ്ക് ജീവനക്കാരുടെ സംവരണം സംബന്ധിച്ച ഹര്‍ജിയും കോടതി തള്ളിയിരുന്നു. പട്ടിക വിഭാഗത്തില്‍ പെടുന്നവരുടെ ഉന്നത പദവികളിലെ പ്രാതിനിധ്യം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+