കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം: ജാമ്യം ലഭിച്ച വിദ്യാര്‍ത്ഥി നേതാക്കള്‍ തീഹാര്‍ ജയില്‍ മോചിതരായി

Google Oneindia Malayalam News

ദില്ലി: വിദ്യാര്‍ത്ഥി നേതാക്കളായ നടാഷ നര്‍വാല്‍, ദേവാങ്കണ കലിത, എന്നിവര്‍ ദില്ലി കലാപക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ഇവര്‍ക്ക് ജാമ്യം ലഭിച്ചിട്ടും മോചനം വൈകിയിരുന്നു. പോലീസ് ഇവരെ ജയിലില്‍ നിന്ന് വിട്ടയക്കുന്നത് വൈകിപ്പിക്കുകയാണെന്ന് നേരത്തെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇവര്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.

1

ജാമ്യം ലഭിച്ചിട്ടും 36 മണിക്കൂറോളം ഇവര്‍ ജയിലില്‍ കഴിയേണ്ടി വന്നു. 24 മണിക്കൂറിനുള്ളില്‍ തീര്‍ക്കേണ്ട നടപടിക്രമങ്ങളാണ് പോലീസ് വൈകിപ്പിച്ചതെന്ന് ഇവരുടെ അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ വെരിഫിക്കേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ കിട്ടാന്‍ വൈകുന്നത് കൊണ്ട് മോചനം വൈകുമെന്നായിരുന്നു പോലീസിന്റെ വാദം. ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കാനും പോലീസ് തീരുമാനിച്ചിരുന്നു. അതേസമയം കോടതിയുടെ നിര്‍ദേശം വന്നതിനെ തുടര്‍ന്ന് ഇവരുടെ മോചനം എളുപ്പത്തില്‍ സാധ്യമാവുകയായിരുന്നു.

നടാഷ നര്‍വാലും ദേവാങ്കണ കലിതയും ജെഎന്‍യുവിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനികളാണ്. ഇന്ന് വൈകീട്ടോടെയാണ് ഇവര്‍ പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ച തന്‍ഹ നേരത്തെ തന്നെ കസ്റ്റഡി പരോളിലാണ്. അവസാന വര്‍ഷ ബിഎ പരീക്ഷയെഴുതുന്നതിനാണ് തന്‍ഹയ്ക്ക് കസ്റ്റഡി പരോള്‍ ലഭിച്ചത്. ഇയാള്‍ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്. ജാമ്യത്തിന് ഹാജരാക്കിയ രേഖകളും അഡ്രസുകളും പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു മോചനം വൈകുന്നത് കൊണ്ട് ഇവരുടെ അഭിഭാഷകരെ ദില്ലി പോലീസ് അറിയിച്ചിരുന്നത്.

Recommended Video

cmsvideo
Triple lockdown in few places in kerala

വെരിഫിക്കേഷന്‍ നടക്കാനുണ്ടെന്നുള്ളത് കൊണ്ട് ഇവരുടെ മോചനം തടയാന്‍ സാധിക്കില്ലെന്ന് കോടതി പോലീസിനെ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ആയിരുന്നു പോലീസ് ചുമത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമം ചുമത്താന്‍ പ്രഥമ ദൃഷ്ട്യാ യാതൊരു തെളിവുമില്ലെന്നും കോടതി തുറന്നടിച്ചിരുന്നു. പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനവും കോടതിയില്‍ നിന്നുണ്ടായിരുന്നു. വിയോജിപ്പുകള്‍ തീവ്രവാദ പ്രവര്‍ത്തനമായി ഭരണകൂടം കാണുന്നുവെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. ജാമ്യത്തിനെതിരെ ദില്ലി പോലീസ് സുപ്രീം കോടതിയെയാണ് സമീപിച്ചത്.

English summary
student activists released from tihar jail after delhi high court granted them bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X