കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിവി സീരിയല്‍ കണ്ട് ബികോം വിദ്യാര്‍ഥി മയക്കുമരുന്ന് കടത്തുകാരനായി

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: ടിവി സീരിയലിലെ കഥാപാത്രത്തെ അനുകരിച്ച് ഒരു വര്‍ഷത്തോളമായി മയക്കുമരുന്ന് കടത്തിയ ബികോം വിദ്യാര്‍ഥി പോലീസ് പിടിയിലായി. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. പ്രേക്ഷകശ്രദ്ധ നേടിയ ക്രൈം പട്രോള്‍ എന്ന സീരിയലാണ് തനിക്ക് മയക്കുമരുന്ന് കടത്തിന് പ്രചോദനമായതെന്ന് അറസ്റ്റിലായ അനുരാഗ് പ്രതാപ് സിങ് പോലീസിനോട് പറഞ്ഞു.

പോലീസ് യൂണിഫോം ധരിച്ച് പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനുരാഗിന്റെ മയക്കുമരുന്ന് കടത്ത്. യൂണിഫോം സ്വയം തയ്പ്പിച്ചതാണെന്ന് ഇയാള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പിടിയിലാകുമ്പോള്‍ ഇറ്റാര്‍സിയിലേക്ക് മയക്കുമരുന്നുമായി പോവുകയായിരുന്നു അനുരാഗെന്ന് പോലീസ് പറഞ്ഞു.

drugs

ഭോപാലില്‍ നിന്നും ഇറ്റാര്‍സിയിലേക്ക് മയക്കുമരുന്നു കടത്താനായിരുന്നു യാത്ര. ഭോപാല്‍ റെയില്‍വെ സ്റ്റേഷനു പുറത്തുനിന്നും പോലീസ് യൂണിഫോം ധരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഹബിബ്ഗഞ്ച് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോള്‍ 50,000 രൂപ വിലവരുന്ന 750 ഗ്രാം കന്നബിസ് ഇയാളുടെ കൈയ്യിലുണ്ടായിരുന്നു.

പ്രൈവറ്റ് കോളേജില്‍ ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ അനുരാഗ് ബിഹാറിലെ മോതിഹരി സ്വദേശിയാണെന്ന് ഭോപാല്‍ ഡിഐജി രമണ്‍ സിങ് ശിഖവാര്‍ പറഞ്ഞു. പ്രതി മയക്കുമരുന്നിന് അടിമകൂടിയാണ്. ഇയാള്‍ക്കുപിന്നില്‍ വന്‍ റാക്കറ്റു പ്രവര്‍ത്തിക്കുന്നതായി സംശയുമുണ്ടെന്നും ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

English summary
TV serial student, TV serial B.Com student into a drug smuggler
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X